മടവൂര്‍: ചക്കാലക്കല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മാനേജരും കൊടുവള്ളി ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ സുലൈമാന്‍ മാസ്റ്റര്‍ക്കെതിരെ യാണ് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്കട്രി എം ധനീഷ്‌ലാലിന്റെ രൂക്ഷ വിമര്‍ശനം.
കഴിഞ്ഞ ദിവസം കെ.എസ്.യു സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം ചക്കാലക്കല്‍ സ്‌കൂളില്‍ സമരം ചെയ്യാനത്തിയ കെഎസ്‌യു കൊടുവള്ളി നിയോജകമണ്ഡലം പ്രസിഡന്റ് ഫസല്‍ കാരാട്ടിനെയും സഹ പ്രവര്‍ത്തകരെയും സ്‌കൂള്‍ മാനേജര്‍ കൂടിയായ സുലൈമാന്‍ മാസ്റ്റര്‍ കയ്യേറ്റം ചെയ്യുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തു എന്നാരോപിച്ചാണ് കെ എസ്‌യു സ്‌കൂളിലേക്ക് മാര്‍ച്ച് വെച്ചത.്
ഇത് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുക. യായിരുന്നു ധനീഷ് ലാല്‍.