Local News

നിവേദ്യയുടെയും നന്ദനയുടെയും വിജയം അറബി ഭാഷയുടെ തിളക്കം വർദ്ധിപ്പിച്ചു;ഡോ.ഹുസൈൻ മടവൂർ

അറബി മുഖ്യഭാഷയായെടുത്ത് എല്ലാ വിഷയത്തിലും
എ.പ്ലസ് നേടിയ കുളങ്ങര പീടിക മേലയിൽ വീട്ടിൽ നിവേദ്യ യുടെയും സഹോദരി നന്ദന യുടെയും ഉന്നത വിജയം അറബി ഭാഷയുടെ തിളക്കം വർദ്ധിപ്പിക്കുന്നതാണെന്ന് ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അറബിക് അക്കാദമിക് കമ്മിറ്റി ചെയർമാനും പ്രമുഖ അറബി ഭാഷാ പണ്ഡിതനുമായ ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. മാങ്കാവ് മണ്ഡലം എം.എസ്.എം കമ്മിറ്റി നിവേദ്യക്കും നന്ദനക്കും ഏർപ്പെടുത്തിയ ഉപഹാരം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രണ്ട് പേരും കോഴിക്കോട് സാമൂതിരി ഹയർ സെക്കണ്ടറി സ്കൂളിലാണ് പഠിച്ചത്.
നന്ദന ഇപ്പോൾ ഫാറൂഖ് കോളെജിൽ അറബിക് ആൻറ് ഇസ്ലാമിക് ഹിസ്റ്ററി ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ്. ഇരുവരും ഒന്നാം ക്ലാസ് മുതൽ അറബി ഭാഷ പഠിച്ചവരാണ്. അറബി ഭാഷാ അദ്ധ്യാപികമാരാവണമെന്നാണ് രണ്ട് പേരുടെയും ആഗ്രഹം. മാതാപിതാക്കളായ സിറ്റി ട്രാഫിക് അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ നിഖിലും ഡി സി എസ് അക്കൗണ്ടൻറ് സുമിജയും മക്കളുടെ അറബി ഭാഷാ പഠനത്തിന്ന് എല്ലാ പിന്തുണയും നൽകി വരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!