National News

പ്രതിപക്ഷബഹളം ;ഇരുസഭകളും നിര്‍ത്തിവച്ചു

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലമെന്റിലെ ഇരുസഭകളും നിര്‍ത്തിവച്ചു.പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിച്ചുകൊണ്ടിരിക്കെ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ ബഹളം വെക്കുകയായിരുന്നു. ഫോണ്‍ ചോര്‍ത്തല്‍ വിവാദം ഉന്നയിച്ചായിരുന്നു പ്രതിഷേധം. പുതിയ മന്ത്രിമാരെ സഭയില്‍ പരിചയപ്പെടുത്തിക്കൊണ്ടായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം.

വനിതകള്‍, ദളിതര്‍, പിന്നോക്ക വിഭാഗക്കാര്‍ തുടങ്ങിയവര്‍ മന്ത്രിമാരായി മാറിയതില്‍ പാര്‍ലമെന്റില്‍ ആവേശം ഉണ്ടാകുമെന്നാണ് കരുതിയത്. എന്നാല്‍ ചിലര്‍ക്ക് ഇത് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. കാര്‍ഷിക, ഗ്രാമീണ മേഖലയില്‍ നിന്നുള്ളവര്‍ക്കെല്ലാം മന്ത്രിസഭയില്‍ ഇടം നല്‍കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെ വിമര്‍ശിച്ച്, മാന്യതയ്ക്ക് ചേരുന്നതല്ല ഇതെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. ഫോണ്‍ ചോര്‍ത്തലിന് പുറമെ, ഇന്ധന വില വര്‍ധന, കര്‍ഷക സമരം തുടങ്ങിയ വിഷയങ്ങളിലും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ സ്പീക്കര്‍ ലോക്‌സഭ രണ്ടുമണി വരെ നിര്‍ത്തിവെച്ചു.

മലപ്പുറം എംപി അബ്ദു സമദ് സമദാനി, വൈഎസ്ആര്‍ കോണ്‍ഗ്രസിലെ മാഡില ഗുരുമൂര്‍ത്തി, ബിജെപിയുടെ മംഗല്‍ സുരേഷ് അങ്ങാടി, കോണ്‍ഗ്രസിലെ വിജയ് വസന്ത് എന്നിവര്‍ പാര്‍ലമെന്റ് അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു. രാജ്യസഭാ എംപിയായി എ പി അബ്ദുള്‍ വഹാബും സത്യപ്രതിജ്ഞ ചെയ്തു.
അതേസമയം പ്രതിപക്ഷം ബഹളമുണ്ടാക്കിയതില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് രംഗത്തെത്തി. പ്രതിപക്ഷം പിഴവ് അംഗീകരിക്കണം. സഭാ മര്യാദകള്‍ പാലിക്കണം. സഭയുടെ അന്തസ് കാത്തുസൂക്ഷിക്കണം. പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തിയത് അംഗീകരിക്കാനാകില്ലെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!