News Technology

ഗ്രൂപ്പ് വിഡിയോ കോളുകളിൽ നിയന്ത്രണവുമായി ഗൂഗിൾ മീറ്റ്

ഗ്രൂപ്പ് വിഡിയോ കോളുകളിൽ നിയന്ത്രണവുമായി ഗൂഗിൾ മീറ്റ്. പരിധികളില്ലാത്ത ഗ്രൂപ്പ് വിഡിയോ കോൾ സേവനം ഗൂഗിൾ മീറ്റ് അവസാനിപ്പിച്ചു. ഇനി ഒരു മണിക്കൂർ നേരം മാത്രമേ ഗ്രൂപ്പ് വിഡിയോ കോളുകൾ നീണ്ടുനിൽക്കൂ. 55 മിനിട്ട് കഴിയുമ്പോൾ തന്നെ കോൾ ഉടൻ അവസാനിക്കുമെന്ന അറിയിപ്പ് ലഭിക്കും. കോൾ നീട്ടണമെങ്കിൽ ഗൂഗിൾ അക്കൗണ്ട് പണം നൽകി അപ്ഗ്രേഡ് ചെയ്യണം. അപ്ഗ്രേഡ് ചെയ്തില്ലെങ്കിൽ 60 മിനിട്ട് ആകുമ്പോഴേക്കും കോൾ അവസാനിക്കും.മൂന്നിൽ താഴെ അംഗങ്ങളുള്ള ഗ്രൂപ്പ് കോളുകൾക്ക് നിബന്ധനകൾ ബാധകമല്ല.

നേരത്തെ, ഈ വർഷം മാർച്ച് 31 വരെ കോളുകൾ അനുവദിക്കുമെന്നായിരുന്നു ഗൂഗിൾ അറിയിച്ചിരുന്നത്. പിന്നീട് കൊവിഡ് സാഹചര്യം പരിഗണിച്ച് ജൂലൈ വരെ നീട്ടുകയായിരുന്നു.

അതേസമയം, വ്യക്തിഗത കോളുകളിൽ ഈ നിബന്ധനയില്ല. 24 മണിക്കൂർ വരെ പരിധികളില്ലാതെ വിഡിയോ കോൾ ചെയ്യാം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Technology

അൾട്രാ നൈറ്റ് മോഡുമായി ഒപ്പോ റെനോ 10എക്സ് സൂം

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റുകൾ പുറത്തിറക്കി. ഒപ്പോ റെനോ 10 എക്സ് സൂം, ഒപ്പോ റെനോ എന്നീ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത്. റെനോയ്ക്ക്
error: Protected Content !!