National News

12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ വാക്​സിൻ; സെപ്​റ്റംബർ മുതൽ നൽകി തുടങ്ങും

രാജ്യത്ത്​ 12 നും 18നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക്​ വാക്​സിൻ സെപ്​റ്റംബർ മുതൽ നൽകി തുടങ്ങും. സൈഡസ്​ വാക്​സിനാണ്​ നൽകുക. ഇതിന്​ അനുമതി ആഴ്ചകൾക്കുള്ളിൽ ലഭ്യമാകുമെന്ന്​ ബന്ധപ്പെട്ട സമിതി അധ്യക്ഷൻ ഡോ. എൻ.കെ അറോറ പറഞ്ഞു.

​േകാവിഡ്​ മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്ന മുന്നറിയിപ്പിന്‍റെ സാഹചര്യത്തിലാണ്​ കുട്ടികളിലും പരിശോധന നടത്തുന്നത്​. എന്നാൽ, കുട്ടികളെ കാര്യമായി ബാധിക്കാനിടയില്ലെന്ന്​ പീഡിയാട്രിക്​ അസോസിയേഷൻ ഉൾപെടെ സംഘടനകൾ പറയുന്നു.

സൈഡസ്​ വാക്​സിനു പിറകെ കോവാക്​സിനും അനുമതി നൽകും. കൊവാക്​സിൻ മൂന്നാംഘട്ട പരിശോധന ആരംഭിച്ചിട്ടുണ്ട്​. സെപ്​റ്റംബർ അവസാനത്തോടെ പൂർത്തിയാക്കി വാക്​സിനേഷന്​ ഉപയോഗപ്പെടുത്താനാകുമെന്നാണ്​ കരുതുന്നത്​. ജനുവരി- ഫെബ്രുവരിയിൽ രണ്ടിനും 18നുമിടയിൽ പ്രായമുള്ള കുട്ടികൾക്കും ലഭ്യമാക്കാനുമാകുമെന്ന്​ പ്രതീക്ഷിക്കുന്നതായി ഡോ. എൻ.കെ അറോറ വ്യക്​തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!