ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 43,393 പേര്‍ക്ക് കോവിഡ് ബാധിച്ചു. 44,459 നെഗറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 2.98 കോടി പേരാണ് രോഗമുക്തി നേടിയത്.
വിവിധ സംസ്ഥാനങ്ങളിലായി 4.58 ലക്ഷം പേരാണ് ചികിത്സയില്‍ കഴിയുന്നത്. 911 മരണമാണ് ഇന്നലെ മാത്രം മഹാമാരി മൂലം സംഭവിച്ചത്. രാജ്യത്തെ ആകെ മരണ നിരക്ക് 4.05 ലക്ഷമായി ഉയര്‍ന്നു.
അതേസമയം ഇന്നലെ 40.23 ലക്ഷം വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കുമായി വിതരണം ചെയ്തു. 36.89 കോടി വാക്സിനാണ് ഇതുവരെ കേന്ദ്രം നല്‍കിയിട്ടുള്ളത്.

