Local News

കടകൾ അടച്ചിട്ട് കുന്ദമംഗലത്ത് വ്യാപാരികൾ ഉപവാസം തുടങ്ങി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ഇന്ന് കടകളടച്ച് നടത്തുന്ന പണിമുടക്കിനോടനുബന്ധിച്ച് കുന്ദമംഗലത്ത് വ്യാപാരികളുടെ ഉപവാസം തുടങ്ങി.കൊവിഡ് നിയന്ത്രണത്തിന് ടി പി ആർ.അടിസ്ഥാനത്തിൽ വിവിധ കാറ്റഗറികളാക്കി തിരിച്ച് കടകൾ അടപ്പിക്കുന്ന നടപടി ഒഴിവാക്കുക.കൊ വിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ സ്ഥാപനങ്ങളും എല്ലാദിവസവും പ്രവർത്തിക്കാൻ അനുവദിക്കുക, ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കുക. ഓൺലൈൻ കുത്തക കമ്പനികൾ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വ്യാപാരം നടത്തുന്നത് നിയന്ത്രിക്കുക. തുടങ്ങി വിവിധആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വ്യാപകമായി ഇന്ന് കടകളടച്ച് പണിമുടക്ക് നടത്തുന്നത്. രാവിലെ പത്തിന് തുടങ്ങിയ ഉപവാസം വൈകീട്ട് അഞ്ചിന് സമാപിക്കും.


കെ വി വി എ സ് മണ്ഡലം . വൈസ് പ്രസിഡണ്ട് കെ സുന്ദരൻ ഉദ്ഘാടനം ചെയ്തു. എൻ വിനോദ് കുമാർ അധ്യക്ഷം വഹിച്ചു. എ അബൂബക്കർ ഹാജി, കെ സുനിൽ കുമാർ, അബൂബക്കർ കുന്ദമംഗലം, കെ സി അബ്ദുല്ല, സി വി ‘അബൂബക്കർ പ്രസംഗിച്ചു
ടി.മുഹമ്മദ് മുസ്തഫ, കെ.പി അബ്ദുൽ നാസർ, കെ സുമോദ്, കെ.കെ അസ്ലം, അഷ്റഫ് സിറ്റി എന്നിവരാണ് ഉപവാസം അനുഷ്ഠിക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!