ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്ക്കെതിരാണെന്ന ആര്.എസ്.എസ്. അധ്യക്ഷന്‍ മോഹന്‍ ഭാഗവതിന് മറുപടിയുമായി എ.ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി.
പശുവും എരുമയും തമ്മിലുള്ള വ്യത്യാസം അറിയാത്ത ക്രിമിനലുകളാണ്. പക്ഷെ ഒരു പ്രത്യേക മതവിഭാഗത്തില്‍പ്പെട്ടവരെ അവരുടെ പേര് നോക്കി കൊല്ലാനറിയുന്നവരാണ് ഇവര്‍. ഇവരെയാണ് ഹിന്ദുത്വ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നതെന്നാണ് അസദുദ്ദീന്‍ ഉവൈസി പ്രതികരിച്ചത്.
‘ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ നടത്തുന്നവര്‍ ഹിന്ദുത്വയ്ക്കെതിരാണെന്നാണ് കഴിഞ്ഞ ദിവസം ആര്.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത് പറഞ്ഞത്. ഈ ക്രിമിനലുകള്‍ പശുവും എരുമയും തമ്മിലുള്ള വ്യത്യാസം പോലുമറിയാത്തവരാണ്. പക്ഷെ ജുനൈദ്, അഖ്ലാഖ്, പെഹ്ലു, രക്ബര്‍, അലിമുദ്ദീന്‍ തുടങ്ങിയ പേരുകളുള്ളവരെ തെരഞ്ഞെടുപിടിച്ച് കൊല്ലാനറിയാം,’ ഉവൈസി ട്വീറ്റ് ചെയ്തു.
ഈ ക്രിമിനലുകള്‍ക്ക് ഹിന്ദുത്വ സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം പറഞ്ഞു.

