മെക്‌സികോയിലെ യുകാറ്റന്‍ പ്രവിശ്യയിലെ സമുദ്രത്തിന് നടുവില്‍ തീ കത്തി പടര്‍ന്നത് കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ കെടുത്താനായെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.യുകാറ്റൻ ഉപദ്വീപിന് സമീപത്തായി സമുദ്രോപരിതലത്തിലാണ് കഴിഞ്ഞ ദിവസം വൻ തീപിടിത്തം ഉണ്ടയത്.
https://twitter.com/liamyoung/status/1411084565377077250?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1411084565377077250%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.doolnews.com%2Ffire-rages-in-the-middle-of-ocean-near-mexico-video-243.html
സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോർച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്സിക്കോ ഇന്ധന കമ്പനി പെമെക്സ് അറിയിച്ചു. തീനാളങ്ങൾ വെള്ളത്തിന് മുകളിലേക്ക് ഉയർന്നുവരുന്നതായാണ് വിഡിയോ ദൃശ്യങ്ങളിൽനിന്നും വ്യക്തമാകുന്നത്. ദൃശ്യങ്ങൾ ഇതിനകം വൈറലായി.മെക്‌സിക്കന്‍ സര്‍ക്കാരിന്റെ കീഴിലുള്ള പെമെക്‌സ് എന്ന പെട്രോളിയം കമ്പനിയുടെ കു മലൂബ് സാപ് പ്രവിശ്യയുമായി ബന്ധിപ്പിച്ച പൈപ്പ് ലൈനിലാണ് തീപിടിത്തവുമുണ്ടായത്.
അഞ്ച് മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാനായത്. പെമെക്‌സിലെ തൊഴിലാളികള്‍ തന്നെയാണ് തീ അണച്ചത്. നൈട്രജന്‍ ഉപയോഗിച്ചാണ് തീ നിയന്ത്രിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
തീ പിടിത്തത്തില്‍ ആര്‍ക്കും അപകടം സംഭിവിച്ചിട്ടില്ലെന്നും തീ പടരാനുണ്ടായ കാരണത്തെ കുറിച്ചും വിശദമായി അന്വേഷിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
പെമെക്‌സിന്റെ ഏറ്റവും വലിയ അസംസ്‌കൃത എണ്ണശേഖരമായ കു മലൂബ് സാപിലേത്. ദിനം പ്രതി 1.7 മില്യണ്‍ ബാരല്‍ ഉത്പാദനം നടത്തുന്നതില്‍ 40 ശതമാനവും ഈ കു മലൂബ് സാപില്‍ നിന്നാണ് വരുന്നത്.
കടുത്ത മഴയും കാറ്റുമുണ്ടായതിനെ തുടര്‍ന്ന് കു മലൂബ് സാപില്‍ അസംസ്‌കൃത എണ്ണ ശേഖരിക്കുന്നതിനായി സ്ഥാപിച്ചിരുന്ന സംവിധാനങ്ങള്‍ക്ക് കേടുപാട് പറ്റിയിരുന്നുവെന്ന് പെമെക്‌സിന്റെ ചില രേഖകളില്‍ പറയുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

