കേരളത്തില്‍നിന്നും വരുന്നവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കര്‍ണാടകം. സംസ്ഥാനത്തേക്ക് വരാൻ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ടുഡോസ് വാക്സിൻ എടുത്ത രേഖയോ നിർബന്ധമാണെന്ന് കർണാടക അറിയിച്ചു.
യാത്രക്കാര്‍ (ഫ്ലൈറ്റ്, ബസ്, ട്രെയിന്‍, ടാക്സി, വ്യക്തിഗത ഗതാഗതം തുടങ്ങിയവ) 72 മണിക്കൂറിനുള്ളില്‍ എടുത്ത നെഗറ്റീവ് ആര്‍ടി-പിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും ഹാജരാക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കുള്ള എല്ലാ വിമാനങ്ങള്‍ക്കും ഈ നിയമം ബാധകമാണെന്ന് ഉത്തരവില്‍ പറയുന്നു.ട്രെയിനുകളില്‍ വരുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ റെയില്‍വേ അധികൃതര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന് ഉത്തരവില്‍ പറയുന്നു. ബസില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും കൈവശം 72 മണിക്കൂറിനുള്ളില്‍ എടുത്ത ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് ഉണ്ടെന്ന് ബസ് കണ്ടക്ടര്‍ ഉറപ്പാക്കണം. കേരളം, ദക്ഷിണ കന്നഡ കൊടഗു, മൈസൂര്‍, ചാമരാജനഗര അതിര്‍ത്തികളിലുള്ള ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണര്‍മാരോട് കര്‍ണാടകയില്‍ പ്രവേശിക്കുന്ന എല്ലാവരേയും പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ ഉദ്യോഗസ്ഥരെ ചെക്ക് പോസ്റ്റുകളില്‍ വിന്യസിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസം, ബിസിനസ്സ്, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി കര്‍ണാടക സന്ദര്‍ശിക്കുന്ന പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും 15 ദിവസത്തിലൊരിക്കല്‍ ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും നെഗറ്റീവ് ടെസ്റ്റ് റിപ്പോര്‍ട്ട് കൈവശം വയ്ക്കുകയും ചെയ്യേണ്ടത് നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. ഏതെങ്കിലും വ്യക്തി നിയമങ്ങള്‍ ലംഘിക്കുന്നതായി കണ്ടെത്തിയാല്‍, കര്‍ണാടക പകര്‍ച്ചവ്യാധി നിയമം 2020, ദുരന്ത നിവാരണ നിയമം 2005, ഐപിസിയുടെ മറ്റ് പ്രസക്തമായ വകുപ്പുകള്‍ എന്നിവ പ്രകാരം ആവശ്യമായ നടപടി വീണ്ടും എടുക്കും.
കോവിഡ് വാക്സിന് രണ്ട് ഡോസുകളും സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന റിപ്പോര്‍ട്ട് ആവശ്യമില്ല. രണ്ട് വയസ്സിന് താഴെയുള്ള കുട്ടികളെ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്കും ഇളവുനല്‍കും. ഇവരെ ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

