Local News

കോടഞ്ചേരി മലവെള്ളപ്പാച്ചിലില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി; യുവാവിന് വേണ്ടി രക്ഷാപ്രവര്‍ത്തനം തുടരുന്നു

കോടഞ്ചേരി ചാലിപ്പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ ആയിഷ നിഷിലയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചവരെ ശാന്തമായിരുന്ന ചാലിപ്പുഴ മലയില്‍ മഴ പെയ്തതോടെ നിറഞ്ഞൊഴുകുകയായിരുന്നു.

കുന്നമംഗലം പ്രദേശത്ത് നിന്ന് വന്ന ഇര്‍ഷാദ്, ഭാര്യ ആയിഷ നിഷില, അന്‍സാര്‍, അജ്മല്‍ എന്നിവര്‍ രണ്ട് ബൈക്കുകളിലായാണ് സ്ഥലത്തെത്തിയത്. ചൂര മുണ്ടയില്‍ ചാലിപ്പുഴയിലെ പുളിഞ്ചോട്ടില്‍ കയത്തിന് സമീപം ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ശേഷം ഇവര്‍ പുഴയിലെ കല്ലുകളില്‍ ഇരിക്കുന്നതായി സമീപ വാസികള്‍ കണ്ടു. പിന്നീട് ഇവര്‍ വെള്ളത്തില്‍ കുളിക്കുന്നതിനിടയില്‍ ശക്തമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായി ആയിഷ നിഷിലയും, അന്‍സാറും ഒഴുക്കില്‍പ്പെടുകയായിരുന്നു. നീന്തി രക്ഷപ്പെട്ട മറ്റ് രണ്ടുപേര്‍ പരിസര വാസികളെ വിവരം അറിയിക്കുകയും പിന്നീട് നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കോടഞ്ചേരി പോലീസും മുക്കം ഫയര്‍ ഫോഴ്‌സും സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.

പുഴയില്‍ ഇപ്പോള്‍ ശക്തമായ നീരൊഴുക്കാണെന്ന് പരിസര വാസികള്‍ പറയുന്നു.

പെരുമണ്ണ പുതിയോട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യയാണ് അപകടത്തില്‍പ്പെട്ട ആയിഷ നിഷില(21).അപകടത്തില്‍പ്പെട്ട യുവാവ് കിണാശ്ശേരി സ്വദേശി അന്‍സാര്‍ മുഹമ്മദാണ് (26).

പുഴയില്‍ കോടഞ്ചേരി പോലീസും മുക്കം ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

വയനാട് കമ്പളക്കാട് പോയി വരുന്ന വഴിക്കാണ് ഇവര്‍ ചാലിപ്പുഴയില്‍ ഇറങ്ങിയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!