തൊണ്ടയാട്: തൊണ്ടയാട് ജംങ്ക്ഷനില്‍ ബസ്സ് മറിഞ്ഞു. സ്ത്രീയ്ക്കും ഡ്രൈവര്‍ക്കും ഉള്‍പ്പെടെ 21 പേര്‍ക്ക് പരിക്ക്. പെരുമ്പൂളയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ഹെലൻഡ്ര ആക്‌ട്രോസ് ബസാണ് അപകടത്തില്‍പെട്ടത്. രാവിലെ പത്ത് മണിയോടെയാണ് അപകടം, മറിഞ്ഞതിന്റെ ആഘാതത്തില്‍ ബസ്സ് തല കുത്തനെ മറിഞ്ഞു.
തൊണ്ടയാട് ജങ്ഷനില്‍ സിഗ്നല്‍ മറികടക്കാന്‍ അതിവേഗതിയില്‍ വരുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ കയറുകയായിരുന്നു. തുടര്‍ന്ന് എതിര്‍ദിശയിലൂടെ ലോഡ് കയറ്റി വരികയായിരുന്ന ടിപ്പറിന് പിറകെ ഇടിച്ചാണ് മറിഞ്ഞത്. എതിര്‍ഭാഗത്തെ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാനിലും ബസിടിച്ചു. ബസില്‍ കുടുങ്ങിയ യാത്രക്കാരെ ഓടിക്കൂടിയ നാട്ടുകാരാണ് പുറത്തെടുത്തത്. സംഭവമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. വിവിധ ആശുപത്രികളില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനായി ആംബുലന്‍സും സ്ഥലത്തെത്തിയിരുന്നു
ബസില്‍ നിന്നൊഴുകിയ ഓയിലും ഡീസലും റോഡില്‍ പരന്നൊഴുകയതിനാല്‍ ഏറെ നേരം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു.