National News

ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കോവാക്‌സിന്‍ ഫലപ്രദം; യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്

ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍ കോവിഡിന്റെ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ ഫലപ്രദമായി നിര്‍വീര്യമാക്കുന്നതായി യു.എസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത്. കോവിഡിനെതിരെ 77.8 ശതമാനം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത് കോവാക്‌സിന്‍ സ്വീകരിച്ചവരിലുണ്ടായ ആന്റിബോഡികള്‍ ആല്‍ഫ, ഡെല്‍റ്റ വകഭേദങ്ങളെ നിര്‍വീര്യമാക്കുന്നതായി പഠനത്തില്‍ വ്യക്തമായതായി എന്‍ഐഎച്ച് പറഞ്ഞു. അതേസമയം, വാക്‌സിന്റെ മൂന്നാംഘട്ടം പരീക്ഷണങ്ങളുടെ ഫലം പുറത്തുവന്നിട്ടില്ല.

കോവാക്‌സിന്‍ സ്വീകരിച്ചവരുടെ രക്തത്തില്‍നിന്നുള്ള സെറം ഉപയോഗിച്ചുള്ള രണ്ട് പഠനങ്ങളാണ് എന്‍ഐഎച്ച് നടത്തിയത്. വാക്‌സിന്‍ സ്വീകരിച്ചവരുടെ ശരീരത്തിലുണ്ടാകുന്ന ആന്റിബോഡി യു.കെയില്‍ ആദ്യമായി സ്ഥിരീകരിച്ച ആല്‍ഫ അഥവാ ബി.1.1.7 വകഭേദത്തെയും ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച ഡെല്‍റ്റ (ബി1.617) വകഭേദത്തെയും ഫലപ്രദമായി നിര്‍വീര്യമാക്കുന്നതായി പഠനത്തില്‍നിന്ന് വ്യക്തമായത്. നിലവില്‍ ഭീഷണിയുയര്‍ത്തുന്ന കോവിഡ് വകഭേദങ്ങള്‍ക്കെതിരെ വാക്‌സിന്‍ സുരക്ഷിതവും ഫലപ്രദവുമാണെന്നും പഠനം വ്യക്തമാക്കുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!