National News

ഗംഗ ദസ്​റ; കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ചു ഹരിദ്വാറിൽ ഗംഗ സ്​നാനത്തിനെത്തിയത്​ നൂറുകണക്കിന്​ ആളുകൾ

കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച ഹരിദ്വാറിൽ ഗംഗ സ്​നാനത്തിനെത്തിയത്​ നൂറുകണക്കിന്​ ആളുകൾ. ഗംഗ ദസ്​റയോട്​ അനുബന്ധിച്ച്​ ഞായറാഴ്​ചയാണ്​ സ്​നാനം നടത്ത്​. മാസ്​ക്​ ധരിക്കാതൊയിരുന്നു നൂറുകണക്കിന്​ ആളുകൾ നദിയിലിറങ്ങിയത്​കോവിഡ്​ രണ്ടാം തരംഗത്തി​െൻറ പശ്​ചാത്തലത്തിൽ ഗംഗ ദസ്​റ ചടങ്ങ്​ മാത്രമായി നടത്തുമെന്ന്​ ഉത്തരാഖണ്ഡ്​ പൊലീസ്​ അറിയിച്ചിരുന്നുവെങ്കിലും ജനങ്ങൾ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു.

വിവിധ മതസംഘടനകളുമായി നടത്തിയ ചർച്ചക്കൊടുവിൽ ഹരിദ്വാറിൽ ഗംഗ ദസ്​റ ചടങ്ങ്​ മാത്രമാക്കാൻ തീരുമാനിച്ചതായി ഉത്തരാഖണ്ഡ്​ പൊലീസ്​ അറിയിച്ചിരുന്നു. എന്നാൽ, പൊലീസും സംസ്ഥാന ഭരണകൂടവും ഏർപ്പെടുത്തിയ നിയ​ന്ത്രണങ്ങൾ പാലിക്കാൻ ജനങ്ങൾ തയാറായില്ല. നേരത്തെ ഹരിദ്വാറിൽ നടന്ന കുംഭമേളക്കിടെ നിരവധി പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. കോവിഡ്​ രണ്ടാം തരംഗം രൂക്ഷമായിരുന്ന സാഹചര്യത്തിൽ നടത്തിയ കുംഭമേളക്കിടെ വിമർശനം ഉയർന്നിരുന്നു

ഹരിദ്വാറിന്​ പുറമേ ഉത്തർപ്രദേശിലെ ഫറൂഖാബാദിലും നിരവധി പേർ ഗംഗ സ്​നാനത്തിനായി എത്തി. ഇവിടെയും കോവിഡ്​ പ്രോ​ട്ടോകോൾ ലംഘിക്കപ്പെട്ടു. മാസ്​കുകളും സാമൂഹിക അകലവും ഇല്ലാതൊയിരുന്നു ഇവിടെയും ഗംഗ സ്​നാനം. ജനങ്ങളോട്​ വീടുകളിൽ ഗംഗ ദസ്​റ ആഘോഷിക്കാനാണ്​ നിർദേശിച്ചിരുന്നത്​. എന്നാൽ ആളുകൾ കൂട്ടത്തോടെ ഹരിദ്വാറിലെത്തുകയായിരുന്നു. ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായവരെ മാത്രമാണ്​ ഹരിദ്വാറിലേക്ക്​ കടത്തിവിട്ടതെന്ന്​ പൊലീസ്​ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!