National News

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി;പെട്രോളിന് 98 രൂപ കടന്നു

രാജ്യത്തെ ഇന്ധന വിലയിൽ വീണ്ടും വർധനവ്. പെട്രോള്‍ ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് 27 പൈസയും ഡീസലിന് 24 പൈസയുമാണ് ഇന്ന് കൂട്ടിയത്. ആറ് മാസത്തിനിടെ പെട്രോളിന് 11 രൂപയുടെ വർധനവാണ് രാജ്യത്ത് ഉണ്ടായത്. കേരളത്തിൽ പ്രീമിയം പെട്രോളിന് കഴിഞ്ഞ ദിവസം 100 കടന്നിരുന്നു.തിരുവനന്തപുരത്ത് പെട്രോള്‍ വില ഇന്ന് 98 കടന്നു. 98 രൂപ 16 പൈസയാണ് ഇന്നത്തെ വില. ഡീസലിന് 93.48 രൂപയാണ് ഇന്ന്. കൊച്ചിയില്‍ പെട്രോളിന് 96.23 രൂപയും ഡീസലിന് 91.66 രൂപയുമാണ്. കോഴിക്കോട് ഇന്ന് പെട്രോളിന് 96.53 രൂപയും ഡീസലിന് 91.98 രൂപയുമാണ് വില. ഈ മാസം ഇത് ഏഴാം തവണയാണ് വില കൂട്ടുന്നത്.

ഇന്ധനവില വർധനവിനെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാവുകയാണ്. വിലവർധനവിനെതിരെ കോണ്‍ഗ്രസ് ഇന്നലെ രാജ്യ വ്യാപകമായി പ്രതിഷേധിച്ചിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലില്ലായ്മ രൂക്ഷമാകുന്ന പശ്ചാത്തലത്തിലുളള ഇന്ധനവില വര്‍ധനവ് ജനങ്ങള്‍ക്ക് കനത്ത പ്രഹരമാണ്. സമൂഹമാധ്യമങ്ങളിലും പുറത്തും വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!