Kerala

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍

കുട്ടികളുടെ കൊവിഡ്​ ചികിത്സക്ക്​ മാര്‍ഗരേഖ പുറത്തിറക്കി കേന്ദ്രസര്‍ക്കാര്‍. മൂന്നാംതരംഗം കുട്ടികളെ ബാധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്​ നടപടി. ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസാണ്​ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്​.ബുധനാഴ്​ച രാത്രിയാണ്​ പുതിയ മാര്‍​ഗരേഖ കേന്ദ്രം പുറത്തിറക്കിയത്​.

റെംഡസിവീര്‍ കുട്ടികള്‍ക്ക്​ നല്‍കരുതെന്നാണ്​ പ്രധാന നിര്‍ദേശങ്ങളിലൊന്ന്​​. മരുന്ന്​ 18 വയസില്‍ താഴെയുള്ളവരില്‍ ഫലപ്രദമാണെന്നതിന്​ തെളിവുകളൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ്​ നിര്‍ദേശം.

സ്​റ്റി​റോയിഡുകളുടെ ഉപയോഗം കാര്യമായ രോഗലക്ഷണങ്ങളില്ലാത്ത കുട്ടികളില്‍ ആവശ്യമില്ലെന്നാണ്​ വിലയിരുത്തല്‍. 12 വയസിന്​ മുകളിലുള്ള കുട്ടികള്‍ ആറ്​ മിനിറ്റ്​ നടന്നതിന്​ ശേഷം പള്‍സ്​ ഓക്​സിമീറ്റര്‍ ഉപയോഗിച്ച്‌​ രക്​തത്തി​ലെ ഓക്​സിജന്‍ അളവ്​ പരിശോധിക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്നുണ്ട്​.

പരിശോധനയില്‍ രക്തത്തിൽ ഓക്​സിജന്റെ അളവില്‍ മൂന്ന്​ മുതല്‍ അഞ്ച്​ ശതമാനത്തിന്റെ കുറവുണ്ടാവുകയോ, കുട്ടികള്‍ക്ക്​ ശാരീരിക ബുദ്ധിമുട്ടുണ്ടാവുകയോ ചെയ്​താല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം. രക്​തത്തില്‍ ഓക്​സിജന്റെ അളവ്​ 94 ശതമാനത്തിലും താഴ്​ന്നാലും ശ്രദ്ധിക്കണം. എന്നാല്‍, ഗുരുതര ആസ്​തമ രോഗമുള്ള കുട്ടികള്‍ക്ക്​ ഇത്തരം ചികിത്സ രീതി നിര്‍ദേശിക്കുന്നില്ല.

ചെറിയ രോഗലക്ഷണമുള്ളവര്‍ക്ക്​ പാരസെ​റ്റാമോള്‍ ഡോക്​റുടെ നിര്‍ദേശമനുസരിച്ച്‌​ നല്‍കാമെന്നും ഡയറക്​ടര്‍ ജനറല്‍ ഓഫ്​ ഹെല്‍ത്ത്​ സര്‍വീസ്​ പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. അവശ്യഘട്ടങ്ങളില്‍ രോഗത്തിന്റെ തീവ്രത മനസിലാക്കാന്‍ ഹൈ റെസലൂഷന്‍ സി.ടി സ്​കാനിങ്​ ഉപയോഗിക്കാമെന്നും മാര്‍ഗനിര്‍ദേശത്തിലുണ്ട്​.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!