National News

ഉപരാഷ്ട്രപതിയുടെ സ്വകാര്യ ട്വിറ്റര്‍ ഹാൻഡിലിൻ്റെ ബ്ലൂ ടിക്ക് നീക്കം ചെയ്തു

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ ട്വിറ്റര്‍ ഹാൻഡിലിൻ്റെ വേരിഫൈഡ് നീല ടിക്ക് നീക്കം ചെയ്ത് ട്വിറ്റര്‍. വെങ്കയ്യ നായിഡുവിൻ്റെ വ്യക്തിപര അക്കൗണ്ടിൻ്റെ വേരിഫിക്കേറ്റനാണ് ട്വിറ്റര്‍ റദ്ദാക്കിയത്. എന്നാൽ ഉപരാഷ്ട്രപതിയുടെ സെക്രട്ടറിയേറ്റ് കൈകാര്യ ചെയ്യുന്ന ഔദ്യോഗിക ട്വിറ്റര്‍ ഹാൻഡിലിന് ഇപ്പോഴും നീലടിക്ക് ഉണ്ട് . ഉപരാഷ്ട്രപതിയുടെ വ്യക്തിപര അക്കൗണ്ടിൽ നിന്ന് നീല ടിക്ക് നീക്കം ചെയ്തെന്ന വിവരം അദ്ദേഹത്തിൻ്റെ ഓഫീസ് വാര്‍ത്താ ഏജൻസിയായ എഎൻഐയെ അറിയിക്കുകയാൈയിരുന്നു.

Twitter removes blue tick from Vice President Venkaiah Naidu's personal  handle - India News

നിലവിൽ 13 ലക്ഷത്തോളം ഫോളോവേഴ്സാണ് ഈ അക്കൗണ്ടിനുള്ളത്. എന്നാൽ ഔദ്യോഗിക ഹാൻഡിലിനു പത്തു ലക്ഷത്തിൽ താഴെ മാത്രമാണ് ഫോളോവേഴ്സുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈ 23നാണ് വെങ്കയ്യ നായിഡു തന്‍റെ സ്വകാര്യ അക്കൗണ്ടിൽ അവസാനത്തെ ട്വീറ്റ് ചെയ്തത്.പുതിയ ഐടി നിയമങ്ങളുടെ പേരിൽ ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളും കേന്ദ്രസര്‍ക്കാരും തമ്മിൽ തര്‍ക്കം നിലനിൽക്കുന്നതിനിടെയാണ് പുതിയ നീക്കമെന്നത് ശ്രദ്ധേയതമാണ്. ഈ വര്‍ഷം ഫെബ്രുവരി 25നാണ് പുതിയ നിയമങ്ങള്‍ പുറത്തു വന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!