Entertainment News

നിങ്ങൾ ബി ജെ പി യാണോ ? ചോദ്യത്തിന് മറുപടി നൽകി താരം

സമൂഹമാധ്യമത്തില്‍ സജീവമായ താരമാണ് അഹാന കൃഷ്ണ.പലപ്പോഴായി തനിക്ക് ലഭിക്കുന്ന വിദ്വേഷ കമന്റുകള്‍ അഹാന പങ്കുവെക്കാറുമുണ്ട് .ഇപ്പോൾ അത്തരത്തിൽ അഹാന നൽകിയ മറുപടി ശ്രെദ്ധേയമാവുകയാണ് ,പിതാവിന്റെ രാഷ്ട്രീയത്തെ ചൊല്ലി വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് അഹാനയ്ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.

കഴിഞ്ഞ ദിവസം അഹാന പങ്കുവെച്ച ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് താഴെ വന്ന കമന്റും അത്തരത്തില്‍ ഒന്നാണ്. നിങ്ങള്‍ ബിജെപിയാണോ എന്നാണ് കമന്റ്. കമന്റിന് തക്കതായ മറുപടിയും താരം നല്‍കിയിട്ടുണ്ട്. താനൊരു മനുഷ്യ ജീവിയാണ്. നിങ്ങളെന്താണെന്നാണ് അഹാന ചോദിച്ചത്.

കമന്റ്: ആര്‍ യൂ ബിജെപി?

അഹാനയുടെ മറുപടി: ഞാനൊരു മനുഷ്യ ജീവിയാണ്. നല്ലൊരു ഹ്യുമന്‍ ബീയിങ്ങാവാന്‍ ഞാന്‍ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങളോ?

കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സഹിതമുള്ള വിശദീകരണവും അഹാന സ്‌റ്റോറിയില്‍ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് അയാള്‍ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഇതേ ചിന്താഗതിയുള്ള എല്ലാവര്‍ക്കും വേണ്ടി എന്റെ മറുപടി പങ്കുവെക്കുന്നു എന്നാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

‘എന്റെ അവസാനത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരാള്‍ ഈ ചോദ്യം ചോദിച്ചു. ഞാന്‍ മറുപടിയും കൊടുത്തു. ഇത് ശ്രദ്ധ പിടിച്ച് പറ്റാനുള്ള വിലകുറഞ്ഞ രീതികളാണ്. അതിനാല്‍ തന്നെ ആ വ്യക്തി കമന്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. എന്തായാലും ഇതേ സംശയമുള്ള എല്ലാവരോടും എനിക്ക് പറയാനുള്ള മറുപടി ഇതാണ്’ അഹാന കൃഷ്ണ

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!