നവാഗതർക്ക് പായസക്കിറ്റുകൾ വിതരണം ചെയ്ത് പെരിങ്ങൊളം സ്ക്കൂൾ.
പ്രവേശനോത്സവം മാധുര്യമുള്ളതാക്കാൻ പായസക്കിറ്റുകൾ വിതരണം ചെയ്ത് പെരിങ്ങൊളം ഹയർ സെക്കണ്ടറി സ്ക്കൂൾ.
ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന എല്ലാ കുട്ടികൾക്കും മിൽമയുടെ സഹകരണത്തോടെ പായസക്കിറ്റുകൾ നൽകി.
MLA പി.ടി.എ റഹീം ഉദ്ഘാടനം നിർവഹിച്ച പ്രവേശനോൽസവ യോഗത്തിന് പി.ടി.എ പ്രസിഡൻ്റ് ജാഫർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സജീവ് അമ്മക്കുഴിയിൽ സ്വാഗതവും ഷാജി വി നന്ദിയും പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പർ സുധ കമ്പളത്ത്, വാർഡ് മെമ്പർ പ്രീതി, പ്രിൻസിപ്പാൾ ഇൻചാർജ് ഹസീല, വൈസ് പ്രസിഡൻ്റ് ലെ നീഷ്, എസ്.എം.സി ചെയർമാൻ ശബരീശ ൽ, അഷ്റഫ് എന്നിവർ സംസാരിച്ചു.

