National News

നേതൃത്വത്തിൽ ഇരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നു; സുകുമാരൻ നായരുടെ കോലം കത്തിച്ചു

എന്‍എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കോലം കത്തിച്ചു. ആലപ്പുഴ ചെട്ടികുളങ്ങരയിലാണ് സുകുമാരന്‍ നായരുടെ കോലം കത്തിച്ചത്. സത്യപ്രതിജ്ഞക്ക് പിന്നാലെ ഇന്നലെ വൈകീട്ടാണ് സംഭവമുണ്ടായത്. ഒരുവിഭാഗം കരയോഗ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ.

നേതൃത്വത്തിൽ ഇരുന്ന് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നതിനെതിരെയുള്ള പ്രതിഷേധമാണ് നടത്തിയതെന്നാണ് കോലം കത്തിക്കലിന് നേതൃത്വം നല്‍കിയവര്‍ നല്‍കുന്ന വിശദീകരണം.

അയ്യപ്പന്‍ പേര് പറഞ്ഞ് ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് സുകുമാരന്‍ നായര്‍ നടത്തിയത്. അതിനെതിരെയുള്ള പ്രതിഷേധമാണ് ഇതെന്നാണ് അംഗങ്ങള്‍ പറയുന്നത്.

എന്നാല്‍ പ്രതിഷേധം സമുദായത്തിന് എതിരല്ലെന്നും സുകുമാരൻ നായർക്കെതിരെയെന്നും പ്രവർത്തകർ പറഞ്ഞു. സിപിഎമ്മിന് നിർണായക സ്വാധീനമുള്ള മേഖലയിലാണ് കോലം കത്തിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!