National News

രാജ്യത്ത് ആവശ്യത്തിന് വാക്സിൻ ഇല്ലാതെ പിന്നെന്തിന് വാക്സിൻ എടുക്കൂ എന്ന ഡയലർ ടോൺ; ഡൽഹി ഹൈക്കോടതി

രാജ്യത്ത് ആവശ്യത്തിനു വാക്സിൻ ഇല്ലാതെ വാക്സിനെടുക്കൂ എന്ന ഡയലർ ടോൺ കേൾപ്പിക്കുന്നത് അരോചകമെന്ന് ഡൽഹി ഹൈക്കോടതി. ആവശ്യത്തിനു വാക്സിൻ ഇല്ലാഞ്ഞിട്ടും ഇത്തരത്തിൽ സന്ദേശം നൽകുന്നത് എത്ര കാലം തുടരും? വാക്സിൽ ഇല്ലാഞ്ഞിട്ടും നിങ്ങൾ പറയുന്നു, വാക്സിനെടുക്കാൻ. വാക്സിൻ ഇല്ലാതിരിക്കുമ്പോൾ ഇതെങ്ങനെയാണ് സാധിക്കുക? ഈ സന്ദേശം കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും കോടതി ചോദിച്ചു.

പണം ഈടാക്കിയിട്ടാണെങ്കിലും എല്ലാവർക്കും വാക്സിൻ നൽകണം. കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതുമായി ബന്ധപ്പെട്ട് ഒരുപോലെയുള്ള സന്ദേശം കേൾപ്പിക്കുന്നതിനു പകരം പല സന്ദേശങ്ങൾ തയ്യാറാക്കി അവ കേൾപ്പിക്കണം. ടെലിവിഷൻ അവതാരകരെ ഉപയോഗിച്ച് കൊവിഡ് ബോധവത്കരണ പരിപാടികൾ തയ്യാറാക്കി ചാനലുകളിൽ സംപ്രേഷണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ വിപിൻ സാംഘി, രേഖ പള്ളി എന്നിവരടങ്ങിയ ബെഞ്ചാണ് കേന്ദ്രത്തിനെ രൂക്ഷമായി വിമർശിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!