National News

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ നീട്ടി; ജൂൺ 1 വരെ നിയന്ത്രണങ്ങള്‍ തുടരും

കൊവിഡ് രോഗികളുയരുന്ന സാഹചര്യത്തില്‍ നിലവിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ജൂണ്‍ വരെ നീട്ടി മഹാരാഷ്ട്ര. ജൂണ്‍ ഒന്ന് രാവിലെ ഏഴ് മണിവരെ നിലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുണ്ടാകുമെന്ന് ചീഫ് സെക്രട്ടറി സീതാറാം കുന്തെ അറിയിച്ചു.

സംസ്ഥാനത്തേക്ക് വരുന്നവര്‍ നിര്‍ബന്ധമായും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്നും യാത്രകള്‍ക്കും മറ്റും നിയന്ത്രണം പാലിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.

‘പാലുല്‍പ്പാദനം, ഗതാഗതം, എന്നീ സേവനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാവുന്നതാണ്. ചെറുകിട വ്യാപാരങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമെങ്കിലും പ്രവര്‍ത്തനാനുമതി നല്‍കും. ഇവയ്ക്ക് ഹോം ഡെലിവറി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താവുന്നതാണ്,’ ചീഫ് സെക്രട്ടറി അറിയിച്ചു.അതേസമയം കേരളത്തിലും ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!