Trending

കോവിഡ് കാലത്ത് ഓട്ടം കുറഞ്ഞു ഓട്ടോതൊഴിലാളികൾ ആശങ്കയിൽ


കോഴിക്കോട്: കോവിഡ് മഹാമാരി മൂലം ഓട്ടമില്ലാതെ ദുരിതത്തിലും കടക്കെണിയിലുമായ കോഴിക്കോട്ടെ 100 ഓളം ഓട്ടോ ഡ്രൈവർമാർക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. എം.ഇ. എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് എം ഇ എസ് വനിത കോളജിൽ നടന്ന ചടങ്ങ് കോഴിക്കോട് സൗത്ത് മണ്ഡലം നിയുക്ത എം.എൽ.എ. അഹമ്മദ് ദേവർ കോവിൽ ഉദ്ഘാടനം ചെയ്തു.
ലോകത്ത് സത്യസന്ധതക്കും യാത്രക്കാരോട്ടുള്ള പെരുമാറ്റത്തിനും പേരുകേട്ട കോഴിക്കോട്ടെ ഓട്ടോറിക്ഷാ തൊഴിലാളികൾക്ക് സഹായഹസ്തം നൽകിയ എം.ഇ.എസിൻ്റെ ജീവകാരുണ്യ, റിലീഫ് പ്രവർത്തനം മാതൃകാപരവും വേറിട്ടതു മാണെന്ന് അദ്ദേഹം പറഞ്ഞു.
എം.ഇ. എസ് വിദ്യാഭാസ മേഖലയോടൊപ്പം തന്നെ ജീവകാരുണ്യ രംഗത്തും സജീവമായത് മറ്റ് സമാന മേഖലയിലെ സംഘടനകൾക്ക് മാതൃകയാണെന്ന് അദ്ധേഹം അഭിപ്രായപ്പെട്ടു. ഓട്ടോ ഡ്രൈവറും സോഷ്യൽ മീഡിയ താരവുമായ Perfect OK നൈസൽ ഭക്ഷ്യകിറ്റ് ഏറ്റ് വാങ്ങി. എം.ഇ.എസ് കോഴിക്കോട് താലൂക്ക് പ്രസിഡണ്ട് ഹാഷിം കടാക്കലകം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.ടി. സക്കീർ ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി, താലൂക്ക് സെക്രട്ടറി അഡ്വ.ഷമീം പക്സാൻ സ്വാഗതവും ട്രഷറർ സാജിദ് തോപ്പിൽ നന്ദിയും പറഞ്ഞു. താലുക്ക് ഭാരവാഹികളായ കോയട്ടി മാളിയേക്കൽ, റിയാസ് നേരോത്ത്, പി.വി അബ്ദുൽ ഗഫൂർ, റിയാസ് നെരോത്ത്. വി.ഹാഷിം, തുടങ്ങിയവർ നേതൃത്വം നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!