Trending

മിൽമ പാലും മറ്റു നിത്യോപയോഗ സാധനങ്ങളും എ എം നീഡ്സ് മൊബൈൽ ആപ്പ് വഴി വീട്ടിലെത്തും ഇനികോഴിക്കോട്ടും

കോവിഡ്-19 രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ അവശ്യ സാധങ്ങൾ ഹോം ഡെലിവറി ചെയ്യുന്ന നിരവധി വെബ്‌സൈറ്റുകളും ആപ്പുകളും ഉണ്ട്. അവയിൽ നിന്നും വത്യസ്തമായ ഒരു മൊബൈൽ ആപ്പാണ് മിൽമ പാലും, പച്ചക്കറിയും, മറ്റ് നിത്യോപയോഗ സാധനങ്ങളും വീടുകളിൽ എത്തിക്കുന്ന എ. എം. നീഡ്‌സ് എന്ന മൊബൈൽ ആപ്പ്. ഇപ്പോൾ തിരുവനന്തപുരത്തും, കൊച്ചിയിലും, തൃശൂരും, കോഴിക്കോട്ടുമാണ് എ. എം. നീഡ്സിന്റെ സേവനം ലഭിക്കുന്നത്. പാലും, തൈരും, മറ്റ് അവശ്യ സാധനങ്ങളും ദിവസേന ഓർഡർ ചെയ്യുവാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാനായി ഒറ്റ ഓർഡറിൽ തന്നെ 90 ദിവസം വരെ സബ്സ്ക്രൈബ് ചെയ്യുവാനുള്ള ഓപ്‌ഷനാണ് എ. എം. നീഡ്‌സ് ആപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ഏതു ദിവസം ഏതൊക്കെ സാധനങ്ങൾ വീട്ടിലെത്തണമെന്ന് ഉപഭോക്താവിന് തീരുമാനിക്കാം. ഓർഡർ ചെയ്ത ദിവസം ഡെലിവറി വേണ്ട എന്നുണ്ടെങ്കിൽ ആ ദിവസത്തെ ഡെലിവറി ഒറ്റ ബട്ടൺ ക്ലിക്കിൽ മറ്റൊരു ദിവസത്തേയ്ക്ക് മാറ്റാം. രാത്രി വൈകി 9 മണി വരെ ഓർഡറുകൾ സ്വീകരിക്കും എന്നുള്ളതും ഉപഭോക്താക്കൾക്ക് വളരെ ഉപകാരപ്രദമായ ഒരു കാര്യമാണ്. ഓർഡറുകൾ എന്നും രാവിലെ 5 മണിക്കും, രാവിലെ 7 മണിക്കും ഇടയിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ നിങ്ങളുടെ വീട്ടിൽ ഡെലിവറി ചെയ്യും. എ. എം. നീഡ്‌സ് ഡെലിവർ ചെയ്യുന്ന പച്ചക്കറികൾ സർക്കാർ സ്ഥാപനമായ വെജിറ്റൽ ആൻഡ് ഫ്രൂട്സ് പ്രൊമോഷൻ കൌൺസിൽ (VFPCK) തദ്ദേശീയരായ കൃഷിക്കാരിൽ നിന്നും ശേഖരിക്കുന്നവയാണ്. ഫ്രഷായ പാലും, വിഷരഹിത പച്ചക്കറികളും ദിവസേന നിങ്ങളുടെ വീട്ടുപടിക്കൽ ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ എ. എം. നീഡ്‌സ് ആപ്പ് തീർച്ചയായും ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഗൂഗിൾ പ്ലെയ്സ്റ്റോറിൽ നിന്നും ആപ്പിൾ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

ലിങ്ക് ഇതാ: https://bit.ly/2KBkle4

https://play.google.com/store/apps/details?id=com.amneeds.amneeds

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!