Trending

കോവിഡ് പോരാട്ടത്തിൽ ഇന്ത്യക്ക് സഹായവുമായി ഇസ്രായേൽ

കൊവിഡ് വൈറസിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയ്ക്ക് സഹായവുമായി ഇസ്രായേല്‍. ഓക്സിജന്‍ ജനറേറ്ററും റെസ്പിറേറ്ററുമടക്കം ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഉടന്‍ കയറ്റി അയക്കുമെന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗാബി അഷ്‌കെനാസി അറിയിച്ചു.
ഇന്ത്യ ഇസ്രായേലിന്റെ അടുത്ത സുഹൃത്താണ്, പ്രതികൂലമായ ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ഇരു രാജ്യങ്ങളും തമ്മില്‍ രാഷ്ട്രീയ, സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങളില്‍ പരസ്പരം ആശ്രയിക്കാറുണ്ട്. അന്താരാഷ്ട്ര രംഗത്തും പ്രത്യേകിച്ച് ഏഷ്യ-പസഫിക് മേഖലയിലും ഇസ്രായേലിനെ സംബന്ധിച്ച് പ്രധാനപ്പെട്ട രാജ്യമാണ് ഇന്ത്യ. അടിയന്തര ഘട്ടങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരം സഹായിക്കേണ്ടതുണ്ട്’ എന്ന് വിദേശകാര്യ മന്ത്രി പറഞ്ഞു.ഇന്ന് മുതലാണ് ഉപകരണങ്ങള്‍ കയറ്റി അയക്കുക.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!