National News

കൊവിഡ് ഐ.സി.യുവില്‍ തീപിടുത്തം;13 രോഗികൾ വെന്തുമരിച്ചു

മഹാരാഷ്ട്രയിലെ പല്‍ഘര്‍ ജില്ലയിലെ വിരാറിലെ കൊവിഡ് ഐ.സി.യുവില്‍ ഉണ്ടായ തീപിടുത്തത്തില്‍ 13 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്
തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ രോഗികളാണ് മരിച്ചത്. മുംബൈയിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള വിരാറിൽ സ്ഥിതി ചെയ്യുന്ന വിജയ് വല്ലഭ് ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് പുലർച്ചെ 3.15 ഓടെയാണ് ആശുപത്രിയിൽ തീ പടർന്നത്. തീവ്രപരിചരണ വിഭാഗത്തിലെ എയര്‍ കണ്ടീഷണറില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. മരിച്ചവരെല്ലാം കൊവിഡ് ചികിത്സയിൽ കഴിഞ്ഞവരാണ്.തീപിടുത്തത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റതായാണ് വിവരം. ഇവരുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അപകടം ഉണ്ടാകുമ്പോൾ 90ലധികം രോഗികൾ ആശുപത്രിയിൽ ഉണ്ടായിരുന്നുവെന്ന് ആശുപത്രി സിഇഒ ദിലീപ് ഷാ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!