സ്നേഹത്തിന്റെയും സമൃതിയുടെയും പുതിയൊരു വിഷുക്കാലം കൂടി കോവിഡ് കാലത്ത് വന്നിരിക്കുകയാണ്. ഈ വിഷു കാലത്ത് ആളുകൾക്ക് നല്ലൊരു വിഷുകാലം ആശംസിച്ച് കൊണ്ട് പാലക്കൽ ഗ്രുപ്പിന്റെ വിഷു സ്പെഷ്യൽ കിറ്റ് വിതരണം നടത്തി.700 കുടുംബങ്ങൾക്കാണ് പാലക്കൽ ഗ്രുപ്പിന്റെ വിഷു സ്പെഷ്യൽ കിറ്റ് വിതരണം ചെയ്തത്. വിഷു ഓണം റംസാൻ തുടങ്ങിയ ആഘോഷവേളകളിൽ എല്ലാം ജാതിമതഭേദമന്യേ എല്ലാവർക്കും സഹായം എത്തിക്കുന്നതിൽ പാലക്കൽ ഗ്രൂപ്പ് ഒരുപടിമുന്നിൽ തന്നെയാണ്.
കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ വി അനികുമാർ ഉദ്ഘടനം ചെയ്തത ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ബൈജു വരട്ട്യാക്കൽ അധ്യക്ഷത വഹിച്ചു. കായക്കൽ അഷ്‌റഫ്,സ്വാഗതം പറഞ്ഞു. പാലക്കൽ ഗ്രുപ്പ് മാനേജിങ് ഡയറക്ടർ അബൂബക്കർ ,തെഞ്ചേരി വേലായുധൻ ,വിജയൻ വരട്ട്യാക്കൽ,ബഷീർ വരട്ട്യാക്കൽ,സോമൻ കുന്ദമംഗലം,കബീർ മുറിയാനാൽ ,തുടങ്ങിയവർ ചടങ്ങിൽ നേതൃത്വം നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ടാണ് ചടങ്ങ് നടന്നത്.

