കടൽക്കൊലക്കേസിൽ നഷ്ടപരിഹാരത്തുക സുപ്രിംകോടതിയിൽ കെട്ടിവച്ച ശേഷം മാത്രമേ നടപടികൾ അവസാനിപ്പിക്കുകയുള്ളുവെന്ന് സുപ്രിംകോടതി.കേസ് നടപടികൾ അവസാനിപ്പിക്കും മുൻപ് നഷ്ടപരിഹാരത്തുക കെട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തെ തുടർന്നാണ് നടപടി. പത്ത് കോടി രൂപ നഷ്ടപരിഹാരം കോടതിയിൽ കെട്ടിവയ്ക്കാൻ ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
നഷ്ടപരിഹാരത്തുക വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിൽ ലഭിച്ച് മൂന്ന് ദിവസത്തിനകം സുപ്രിംകോടതിയിൽ കെട്ടിവയ്ക്കാമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അറിയിച്ചു. കേസ് ഈ മാസം 19ന് കേസ് വീണ്ടും പരിഗണിക്കും.