National News

പ്രായപൂര്‍ത്തിയായ വ്യക്തിയ്ക്ക് ഏത് മതവും സ്വീകരിക്കാം;നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ നിയമം വേണമെന്ന ഹരജി തള്ളി സുപ്രീംകോടതി

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയണമെന്നാവശ്യപ്പെട്ട പൊതുതാല്പര്യ ഹരജി തള്ളി സുപ്രീംകോടതി. ജസ്റ്റിസ് ആര്‍.എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഏത് മതം സ്വീകരിക്കാനും അവകാശമുണ്ടെന്ന് നിരീക്ഷിച്ച കോടതി ഇത്തരം ഹരജികള്‍ പബ്ലിസിറ്റിയ്ക്ക് വേണ്ടി മാത്രമുള്ളതാണെന്ന് വ്യക്തമാക്കി.നിർബന്ധിത മതപരിവർത്തനം, കൺകെട്ട് വിദ്യ എന്നിവ നിരോധിക്കണം എന്ന് ചൂണ്ടിക്കാണിച്ചുള്ള ഹരജി സുപ്രീം കോടതി തള്ളി. ജസ്റ്റിസ്. ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്ന ഹരജിയാണ് സുപ്രീകോടതി തള്ളിയത്. ഇത്തരം ഹരജികള്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും കോടതി പറഞ്ഞു.പണം നല്‍കി സ്വാധീനം ചെലുത്തിയോ, ഭീഷണിപ്പെടുത്തിയോ, മന്ത്രവാദം എന്നിവയിലൂടെയോ രാജ്യത്ത് മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നും അത് തടയാന്‍ പ്രത്യേകം നിയമനിര്‍മ്മാണം നടത്തണമെന്നുമുള്ള ഹരജിയിലെ ആവശ്യവും കോടതി തള്ളി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!