Kerala News

യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു;നരേന്ദ്ര മോദി

കഴിഞ്ഞ പലവര്‍ഷങ്ങളായി കേരളരാഷ്ട്രീയത്തിലെ പരസ്യമായ രഹസ്യമാണ് എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലുള്ള സൗഹൃദമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
യുവാക്കളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് കേരളരാഷ്ട്രീയം മാറുകയാണ്.കേരളത്തിലെ ഇരു മുന്നണികളും പയറ്റുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണ്. ഇരുമുന്നണികളും മാറിമാറി നാട് കൊള്ളയടിക്കുകയാണ്. എല്‍ഡിഎഫ്-യുഡിഎഫ് ഫിക്‌സഡ് മല്‍സരം ഇത്തവണ ജനം തള്ളുമെന്ന് നരേന്ദ്രമോദി പറഞ്ഞു. യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല. കുറച്ചു സ്വര്‍ണത്തിനായി എല്‍ഡിഎഫ് കേരളത്തെ വഞ്ചിച്ചു. കേരളത്തുക്കുറിച്ചുള്ള ബിജെപി കാഴ്ചപ്പാട് നാളെയെ മുന്നില്‍ കണ്ടുള്ളതാണ്. എല്ലാവരുടെയും ജീവിതസാഹചര്യം മെച്ചപ്പെടുത്താനാണ് ബിജെപി ശ്രമിക്കുന്നത്.

അഞ്ചുവര്‍ഷം ഒരു കൂട്ടര്‍ കൊള്ളയടിക്കുന്നു. അടുത്ത അഞ്ചുവര്‍ഷം വേറൊരു കൂട്ടര്‍ കൊള്ളയടിക്കുകയാണ്. എല്‍.ഡി.എഫും യു.ഡി.എഫും ഈ നാട്ടിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പശ്ചിമ ബെംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ഒറ്റക്കെട്ടാണ്. യു.പി.എ. ഒന്നാം സര്‍ക്കാരില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും ഘടകകക്ഷികളായിരുന്നു. രണ്ടാം യു.പി.എയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് ഇടതുപക്ഷം പിന്തുണ നല്‍കി. പക്ഷെ ഇവിടെ തിരഞ്ഞെടുപ്പു കാലത്ത് ഇവര്‍ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍ തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ആരോപണങ്ങളില്‍ ആ ആരോപണങ്ങളില്‍ ഒരു നടപടിയും ഉണ്ടാകുന്നില്ല- മോദി വിമര്‍ശിച്ചു. യുഡിഎഫ്-എല്‍ഡിഎഫ് എന്നത് പേരില്‍ മാത്രമുള്ള വ്യത്യാസമാണ്. ഇരുമുന്നണികളും തമ്മില്‍ ഫിക്‌സഡ് മല്‍സരമാണ് നടക്കുന്നത്. ഇവിടെ പോരടിക്കുന്നവര്‍ ബംഗാളില്‍ ഒറ്റമുന്നണിയാണ്. ഇവര്‍ ഒന്നാം യുപിഎ സര്‍ക്കാരിലും സഹകരിച്ചു. സ്വന്തം കീശ വീര്‍പ്പിക്കാനാണ് ഇരുമുന്നണികളും ശ്രമിക്കുന്നത്. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്‍ കേരളത്തിന്റെ അഭിമാനപുത്രനാണ്. ശ്രീധരന്‍ രാജ്യത്തെ ആധുനികവല്‍ക്കരിച്ചു. ഇ ശ്രീധരന്‍ കേരളത്തിനായി സ്വയം സമര്‍പ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. ശ്രീധരന്റെ വരവ് ബിജെപിക്ക് ഊര്‍ജ്ജം പകര്‍ന്നു. ശ്രീധരന് പിന്നാലെ കൂടുതല്‍ പ്രൊഫഷണലുകള്‍ പാര്‍ട്ടിയിലേക്ക് വരും. ശ്രീധരന്റെ വരവ് തുടക്കം മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!