മെഡിക്കൽ ഫിറ്റ്നസ് ചൂണ്ടിക്കാട്ടി വനിതകള്‍ക്ക് കരസേനയില്‍ സ്ഥിര കമ്മീഷൻ നിയമനം നിഷേധിക്കുന്നതിനെതിരെ സുപ്രീം കോടതി. ഹർജിയില്‍ കോടതി മെഡിക്കൽ യോഗ്യതയിൽ അടക്കം കരസേനയുടെ വ്യവസ്ഥകൾ റദ്ദാക്കി. .
കരസേനയിലെ വനിതാ ഉദ്യോഗസ്ഥർക്ക് സുപ്രീംകോടതി സ്ഥിര കമ്മീഷൻ നിയമനം അനുവദിച്ചു.കരസേനയില്‍ സ്ഥിര കമ്മീഷന് നിയമനത്തിന് വേണ്ടി 80 വനിത ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സുപ്രിംകോടതിയുടെ വിധി. അറുപത് ശതമാനം ഗ്രേഡ് നേടുന്ന വനിത ഉദ്യോഗസ്ഥകൾക്ക് സ്ഥിര കമ്മീഷൻ നിയമനത്തിന് അർഹതയുണ്ടെന്ന് കണ്ടെത്തിയ കോടതി രാജ്യത്തിന് വേണ്ടി ബഹുമതികൾ വാങ്ങിയവരെ സ്ഥിര കമ്മീഷൻ നിയമനത്തിൽ അവഗണിക്കുന്നുവെന്നും കുറ്റപ്പെടുത്തി.
കരസേനയിൽ വനിതകളോടുള്ള വേർതിരിവിനെയും ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിമർശിച്ചു

