National News

വനിതാ സംരഭകർക്കായി ഗൂഗിളിന്റെ അഞ്ച് ലക്ഷം ഡോളറിന്റെ ഗ്രാന്റ്

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഗുഗിൾ അഞ്ച് ലക്ഷം ഡോളറി(ഏകദേശം 3.65 കോടി രൂപ)ന്റെ ഗ്രാന്റ് പ്രഖ്യാപിച്ചു.
ബിഹാർ, ഹരിയാണ, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിലെ വനിതകൾക്കാണ് ഇതിന്റെഗുണം ലഭിക്കുക.

കർഷകരായ വനിതകളെ സഹായിക്കാനായി നാസ്‌കോമുമായി സഹകരിച്ചാണ് ഗൂഗിൾ പദ്ധതി നടപ്പാക്കുക.

സാങ്കേതിക, സാമ്പത്തിക മേഖലകളിൽ ഒരുലക്ഷത്തോളം വനിതകളെ സാക്ഷരരാക്കുകയാണ് ലക്ഷ്യം. ഇതോടനുബന്ധിച്ച് ഗ്രാമീണ വനിതകളെ ലക്ഷ്യമിട്ട് വിവിധ പരിശീലന പദ്ധതികൾ ലക്ഷ്യമിട്ടുള്ള ‘വിമൻ വിൽ’ വെബ് പ്ലാറ്റ്‌ഫോം അവതരിപ്പിക്കും.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും സാമ്പത്തിക ശാക്തീകരണത്തിനായി ലാഭേച്ഛയില്ലാതെ ലോകമെമ്പാടും പ്രവർത്തിക്കുന്ന സാമൂഹിക സ്ഥാപനങ്ങൾക്ക് 2.5 കോടി ഡോളർ സഹായംനൽകുമെന്നും ഗുഗിൾ അറിയിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!