കുന്ദമംഗലം പോലീസ് സ്റ്റേഷൻ പരിധിയിൽ പോക്സോ കേസ് . പതിനാറു വയസ്സ് പ്രായമുള്ള സഹോദരിയെയാണ് സഹോദരൻ പീഡിപ്പിച്ചത്.
സഹോദരൻ ഉമ്മയെയും സഹോദരിയെയും സ്ഥിരം മർദ്ദിക്കാറുണ്ടായിരുന്നു. സഹികെട്ട് ഉമ്മയും മകളും പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയും ചെയ്തിരുന്നു. ശേഷം കുട്ടിയോട് കാര്യങ്ങൾ തിരക്കിയപ്പോഴാണ് വീട്ടിൽ ഉമ്മയും മറ്റു ആളുകളും ഇല്ലാത്ത സമയത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് കുട്ടി പോലീസിനോട് വ്യക്തമാക്കിയത് . പോലീസ് സ്റ്റേഷനിൽ എത്തിയ മാതാവും ആ സമയത്താണ് ഈ സംഭവം അറിയുന്നത്. സഹോദരൻ ന്റെ പേരിൽ പോക്സോ പ്രകാരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ റിമാൻഡ് ചെയ്തു
സഹോദരിയെ പീഡിപ്പിച്ചു ; സഹോദരൻ റിമാൻഡിൽ

