National News

24 മണിക്കൂറിനിടെ രാജ്യത്ത് 13,993 പേർക്ക് കോവിഡ്

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 13,993 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 101 പേർ കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ജനുവരി 19 ന് കോവിഡ് രോഗികളുടെ പ്രതിദിന സംഖ്യ 18,855 ആയിരുന്നു. അതിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം കൂടുന്നത്. നിലവിൽ 1,09,77,387 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 1,06,78,048 പേർ രോഗമുക്തി നേടിയതായി ശനിയാഴ്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പറയുന്നു. ആകെ മരണസംഖ്യ 1,56,212 ആയി. നിലവില്‍ 1,43,127 പേരാണ് ചികിത്സയിലുള്ളത്. ഫെബ്രുവരി 19 വരെ 21,02,61,480 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആറിന്റെ കണക്കുകൾ പറയുന്നു. ഇന്നലെ (വെളളിയാഴ്ച) മാത്രം 7,86,618 സാമ്പിളുകളാണ് പരിശോധിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!