രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,649 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 1,09,16,589 ആയി.
9,489 പേര്‍ കൂടി രോഗമുക്തി നേടുകയും കഴിഞ്ഞ 24 മണിക്കൂറിനിടെ 90 മരണം കൂടി സ്ഥിരീകരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് ഇതിനോടകം 1,06,21,220 പേര്‍ കോവിഡില്‍നിന്ന് മുക്തി നേടിയിട്ടുണ്ട്. 1,55,732 പേര്‍ക്കാണ് ഇതിനകം രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. നിലവില്‍ 1,39,637 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതിനോടകം 82,85,295 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

