News

കായിക മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയത് വലിയ പരിഗണന – മന്ത്രി ഇ. പി. ജയരാജന്‍

കായിക മേഖലയ്ക്ക് സര്‍ക്കാര്‍ നല്‍കിയത് വലിയ പരിഗണന – മന്ത്രി ഇ. പി. ജയരാജന്‍

കോഴിക്കോട് : കായിക മേഖലയുടെ കുതിപ്പിന് സര്‍ക്കാര്‍ വലിയ പരിഗണന നല്‍കിയതായി വകുപ്പു മന്ത്രി ഇ.പി ജയരാജന്‍. ചെലവൂരിലെ സ്പോര്‍ട്സ് പാര്‍ക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 1000 കോടി രൂപയാണ് കിഫ്ബി മുഖേന കായികവകുപ്പിന് നല്‍കിയത്. ഈ തുകയുടെ ഭൂരിഭാഗവും അടിസ്ഥാന സൗകര്യ വികസനത്തിനായാണ് വിനിയോഗിച്ചത്. 14 ജില്ലകളിലും സിന്തറ്റിക് ട്രാക്കോടുകൂടിയ ജില്ലാ സ്റ്റേഡിയങ്ങള്‍ നവീകരിച്ച് മെച്ചപ്പെട്ട കളിസ്ഥലങ്ങളാക്കി മാറ്റി. 43 മള്‍ട്ടിപര്‍പസ് ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, 33 സ്വിമ്മിങ് പൂള്‍, തെരഞ്ഞെടുത്ത 25 വിദ്യാലയങ്ങളില്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി തുടങ്ങിയവയും കായിക മേഖലയുടെ വളര്‍ച്ചയുടെ ഭാഗമാണ്. അന്താരാഷ്ട്ര മത്സരങ്ങളില്‍ കേരളത്തിന്റെ സാന്നിധ്യം ഉറപ്പുവരുത്താന്‍ കായികപ്രതിഭകളെ കണ്ടെത്തി പരിശീലനം നല്‍കി വരികയാണെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് നോര്‍ത്ത് മണ്ഡലം വികസന പദ്ധതിയുടെ ഭാഗമായി എ.പ്രദീപ് കുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ട് 50 ലക്ഷം രൂപ ഉപയോഗിച്ച് പൂനൂര്‍പുഴയുടെ തീരത്താണ് പാര്‍ക്ക് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. ഫുട്ബോള്‍കോര്‍ട്ട്, വോളീബോള്‍ കോര്‍ട്ട്, ഗാലറി, ഇരിപ്പിടങ്ങള്‍, ഫ്ളഡ് ലൈറ്റ്, ഓപ്പണ്‍ സ്റ്റേജ് തുടങ്ങിയ വിപുലമായ സൗകര്യങ്ങളോടെയാണ് സ്പോര്‍ട്സ് പാര്‍ക്ക് ഒരുങ്ങിയത്.

എം.എല്‍.എ എ. പ്രദീപ് കുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ വിദ്യാഭ്യാസ-കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.രേഖ മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ. ലേഖ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ.സി.എം ജംഷീര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, കോര്‍പറേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രമേശ് കെ.പി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്ക്

കിഴക്കേ നടക്കാവില്‍ നിര്‍മ്മിച്ച ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്കും മന്ത്രി ഇ.പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. എം.എല്‍.എ യുടെ ആസ്തി വികസനഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച നീന്തല്‍ക്കുളത്തിനടുത്താണ് ചില്‍ഡ്രന്‍സ് സ്പോര്‍ട്സ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. എം.എല്‍.എ ആസ്തി വികസനഫണ്ടില്‍നിന്ന് 20 ലക്ഷവും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഫണ്ട് 15 ലക്ഷവും ഉപയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. കുട്ടികള്‍ക്ക് അനുയോജ്യമായ നീന്തല്‍ക്കുളം, ബാസ്‌കറ്റ് ബോള്‍ ഉള്‍പ്പെടെയുള്ള കളികളിലേര്‍പ്പെടുന്നതിനുള്ള സംവിധാനങ്ങള്‍, പാര്‍ക്ക് എന്നീ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുള്ള ശാസ്ത്രീയ സംവിധാനങ്ങള്‍ ഇവിടെയുണ്ട്. പരിശീലകരുടെ സേവനവും ഉറപ്പുവരുത്തിയിട്ടുണ്ട്. കോഴിക്കോട് സ്പോര്‍ട്സ് കൗണ്‍സിലിനാണ് മേല്‍നോട്ട ചുമതല.

ചടങ്ങില്‍ എ. പ്രദീപ് കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. മേയര്‍ ഡോ. ബീന ഫിലിപ്പ് മുഖ്യാതിഥി ആയിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കാനത്തില്‍ ജമീല, കോര്‍പറേഷന്‍ വിദ്യാഭ്യാസ-കായിക സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സി.രേഖ, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ഒ.രാജഗോപാല്‍, സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍പ്രസിഡന്റ് ടി. പി ദാസന്‍, മുന്‍മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!