National News

ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി;മോദി നാളെ കൊച്ചിയിൽ

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ ഡല്‍ഹിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേരള ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ തേടിയാണ് ശോഭാ സുരേന്ദ്രന്‍ മോദിയെ കണ്ടത്. ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ ഇടപെട്ടിട്ടും പ്രശ്‌നങ്ങള്‍ക്കു പരിഹാരം ഉണ്ടായിട്ടില്ലെന്ന് ശോഭ പരാതിപ്പെട്ടു. നാളെ കൊച്ചിയിലെത്തുന്ന മോദി സംസ്ഥാന നേതാക്കളുമായി വിഷയം ചര്‍ച്ച ചെയ്യും. വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്നായിരുന്നു ശോഭയുടെ പ്രതികരണം.ഭാരതീയ ജനതാ പാര്‍ട്ടിയുടെ സംഘടനാ കാര്യങ്ങളെ കുറിച്ച് ശ്രദ്ധിക്കാന്‍ അഖിലേന്ത്യ അധ്യക്ഷനും മറ്റ് ചുമതലപ്പെട്ട ആളുകളും ഉണ്ടല്ലോ എന്നും അവര്‍ പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!