സംസ്ഥാനത്ത് രണ്ടാംഘട്ട കോവിഡിനെതിരായ വാക്സിനേഷന് തുടക്കം.ഡി.ജി.പി ലോക്നാഥ് ബെഹ്റയാണ് രണ്ടാംഘട്ടത്തിൽ ആദ്യം തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തി വാക്സിൻ സ്വീകരിച്ചത്. തിരുവനന്തപുരം കലക്ടർ നവജോത് ഖോസയും വാക്സിൻ സ്വീകരിച്ചു.രണ്ടാം വാക്സിനേഷനിൽ പൊലീസ്, മറ്റ് സേനാവിഭാഗങ്ങള്‍, മുനിസിപ്പാലിറ്റി ജീവനക്കാര്‍, റവന്യൂ, പഞ്ചായത്ത് ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലെ മുന്നണി പോരാളികളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്ത് ഇതുവരെ 3,30,775 ആരോഗ്യ പ്രവര്‍ത്തകരാണ് വാക്സിന് സ്വീകരിച്ചത്. ആദ്യഘട്ടത്തിൽ വാക്സിൻ സ്വീകരിച്ച ആരോഗ്യപ്രവർത്തകർക്ക് ഫെബ്രുവരി 15 മുതൽ അടുത്ത ഡോസ് വാക്സിനും നൽകിത്തുടങ്ങും. മാർച്ചിൽ മൂന്നാം ഘട്ട വാക്സിനേഷൻ ആരംഭിക്കുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പ്.