അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് തന്നെ പുറത്താക്കിയത് ചട്ടവിരുദ്ധമാണെന്ന് ആരോപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ വി കെ ശശികല മദ്രാസ് ഹൈക്കോടതിയിലേക്ക്.ശക്തിപ്രകടനത്തിന് പിന്നാലെ നിര്‍ണ്ണായക ചര്‍ച്ചകള്‍ക്ക് ഒരുങ്ങുകയാണ് ശശികല പക്ഷം. താൻ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാണെന്ന് അവകാശപ്പെട്ട് എംഎല്‍എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചിരുന്നു. 123 പേരില്‍ അറുപത് എംഎല്‍എമാര്‍ പിന്തുണ അറിയിച്ചതായാണ് അവകാശവാദം.ശശികലയെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഒരുതരത്തിലും കൊണ്ടുവരാതിരിക്കാനുള്ള ശ്രമത്തിലാണ് പളനിസാമി. ശശികല ജയിലില്‍ നിന്ന് പുറത്തുവന്നാലും താന്‍ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി തുടരുമെന്ന് പളനിസ്വാമി പറഞ്ഞിരുന്നുഅതേസമയം ശശികലയുടെ 250 കോടിയുടെ സ്വത്തുക്കൾ കൂടി തമിഴ്നാട് സർക്കാർ കണ്ടുകെട്ടി. ബിനാമി പേരിലുള്ള കാഞ്ചീപുരത്ത് 144 ഏക്കർ ഫാം ഹൗസ്, ചെന്നൈ അതിർത്തിയിലെ 14 ഏക്കർ ഭൂമി, മൂന്ന് വസതികൾ എന്നിവയാണ് സർക്കാർ ഏറ്റെടുത്തത്. ദിവസങ്ങൾക്ക് മുന്നിൽ ചെന്നൈയിലുള്ള ശശികലയുടെ 100 കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയിരുന്നു.
എടപ്പാടി പളനിസ്വാമിക്കെതിരെ ശശികല മദ്രാസ് ഹൈക്കോടതിയിലേക്ക്

