Entertainment

നായകൻ- മമ്മൂട്ടി,തിരക്കഥ- മുരളിഗോപി;ബിഗ് ബജറ്റ് ചിത്രമൊരുക്കാൻ വിജയ് ബാബു

ഫ്രൈഡെ ഫിലിംഹൗസ് സിനിമാസിന്റെ ബാനറില്‍ മുരളിഗോപി തിരക്കഥയെഴുതി മമ്മൂട്ടിയെ നായകനാക്കി ഫ്രൈഡെ ഫിലിംഹൗസിന്റെ ബാനറില്‍ ചിത്രമൊരുക്കാനൊരുങ്ങി വിജയ്ബാബു. നവാഗതനായ ഷിബു ബഷീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫേസ്ബുക്ക് പേജിലൂടെ മുരളിഗോപിയും വിജയ്ബാബുവും ആണ് ഇക്കാര്യം അറിയിച്ചത്. ചിത്രത്തിന്റെ മറ്റു വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വമ്പന്‍ ചിത്രമാണ് അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത വര്‍ഷം ചിത്രീകരണം തുടങ്ങാനാണ് പദ്ധതി.

https://static.xx.fbcdn.net/rsrc.php/v3/yM/r/afk-8279vNB.png
https://www.facebook.com/FFHofficial/posts/3721906317923137

മുരളി ഗോപിയുടെ സ്വപ്ന പദ്ധതിയാണിത്. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണ്. ആ ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്സ് മേടിക്കുന്നതും. എന്നാൽ പിന്നീട് അത് നടന്നില്ല. ഇതൊരു ബിഗ് ബജറ്റ് സിനിമയാണ്. സിനിമയ്ക്ക് ആറുമാസത്തെ മുന്നൊരുക്കങ്ങളാവശ്യമാണെന്നും വിജയ്ബാബു വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകനാണ് സംവിധായകനായ ഷിബു ബഷീര്‍. ലൂസിഫറിന് ശേഷം രതീഷ് അമ്പാട്ട്, അരുൺകുമാർ അരവിന്ദ്, ഷിബു ബഷീർ എന്നിവർക്ക് വേണ്ടി തിരക്കഥയെഴുതുന്ന കാര്യം മുരളി ഗോപി വ്യക്തമാക്കിയിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!