Local News

കുന്നമംഗലം പഞ്ചായത്തിൽ രണ്ട് റോഡ് പ്രവൃത്തികൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു

കുന്നമംഗലം ഗ്രാമപഞ്ചായത്തിൽ രണ്ട് റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി 17.3 ലക്ഷം രൂപയുടെ
ഭരണാനുമതി ലഭ്യമാക്കിയ കൊല്ലത്താടി പാറക്കോത്ത് അരീക്കൽ റോഡ്,
10 ലക്ഷം രൂപ അനുവദിച്ച കരിമ്പ പൂലോട് റോഡ് എന്നിവയുടെ പ്രവൃത്തികൾക്കാണ് തുടക്കം കുറിച്ചത്.

തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് രണ്ട് റോഡുകൾക്കുമുള്ള തുക അനുവദിച്ചത്. ഈ പദ്ധതിയിൽ നിന്നും മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലായി 11.25 കോടി രൂപയുടെ റോഡ് പ്രവൃത്തികൾക്ക് തുക അനുവദിച്ചിട്ടുണ്ടെന്നും അവയുടെ പ്രവൃത്തികൾ നടന്നുവരുന്നതായും എം.എൽ.എ പറഞ്ഞു.

കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ലിജി
പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൻ ശിയോലാൽ,
ഗ്രാമപഞ്ചായത്ത് മെമ്പർ യു.സി ബുഷ്റ, കെ ഷിജു, പി സുധീഷ്, ടി.കെ അനിൽ ബാബു, എൻ.കെ അനൂപ്, പി തങ്കരാജ് സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!