
കുന്നമംഗലം പോലീസ് സ്റ്റേഷനിൽ നിന്നും സ്ഥലം മാറി പോകുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ജനശബ്ദം ന്യൂസ് ഊഷ്മളമായ യാത്രയയപ്പ് നൽകി. കുന്ദന്മംഗലം പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസ് എച്ച് ഒ ജയൻ ഡൊമിനിക്, എസ് ഐ . ടി .എസ് ശ്രീജിത്ത്,സിവിൽ പോലീസ് ഓഫീസർ ഇ രജീഷ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത് .

ചടങ്ങിൽ എസ് ഐ സുരേഷ് അധ്യക്ഷത വഹിച്ചു. പോലീസ് അസോസിയേഷൻ മെമ്പർ റിനു കെ കെ സ്വാഗതം പറഞ്ഞു എസ് എച്ച് ഒ ജയൻ ഡൊമിനിക്കിന് ഫാൽക്കൻ ഗ്രൂപ്പ് എംഡി റിഷാൽ അരിയിൽ ഉപഹാര സമർപ്പണം നടത്തി. ജനശബ്ദം എഡിറ്റർ എം സി ബ്ഗത്തുള്ള എസ് ശ്രീജിത്തിനും . ഇ.
രജീഷിനും ഉപഹാരങ്ങൾ നൽകി. എസ് ഐ സൂരജ് , എസ് ഐ അതുല്യ, എസ് ഐ ഷാജൻ, എഎസ് ഐ അബ്ദുള്ള, എ എസ് എ ബാബുരാജ്,സീനിയർ സിവിൽ ഓഫീസർ ഫിറോസ് തുടങ്ങി വനിത പോലീസും , ഹോംഗാർഡുകളും ചടങ്ങിൽ സംബന്ധിച്ചു.

