കാക്കേരി പാലം നിര്‍മ്മാണ ഉദ്ഘാടനം നാളെ വൈകുന്നേരം 3 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കും. പി.ടി.എ റഹീം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും.
കുന്ദമംഗലം ഗ്രാമപഞ്ചായത്തിനെ ചാത്തമംഗലം ഗ്രാമപഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന കാക്കേരിയില്‍ വാഹനങ്ങള്‍ക്ക് കടന്നുപോവാന്‍ പറ്റാത്ത ഒരു നടപ്പാലമായിരുന്നു
ഉണ്ടായിരുന്നത്. ബി.വി അബ്ദുള്ളകോയയുടെ എം.പി ഫണ്ടില്‍ നിന്ന് തുക ചെലവഴിച്ച് നിര്‍മ്മിച്ച നടപ്പാലം 2018 ലെ പ്രളയത്തില്‍ ഒലിച്ചുപോയതോടെ രണ്ട് പ്രദേശങ്ങല്‍ തമ്മിലുള്ള
ബന്ധം പൂര്‍ണ്ണമായും അറ്റുപോയിരുന്നു.
ഒലിച്ചു പോയ പാലത്തിന് പകരം വാഹനങ്ങള്‍ക്ക്
കടന്നു പോവാന്‍ സാധിക്കുന്ന ഒരു വലിയ പാലം നിര്‍മ്മിക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തെത്തുടര്‍ന്ന് പുതിയ പാലം നിര്‍മ്മിക്കാന്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്തുന്നതിന് സര്‍ക്കാര്‍ 2.4
ലക്ഷം രൂപ അനുവദിക്കുകയും പാലത്തിന്‍റെ ഡിസൈനും എസ്റ്റിമേറ്റും ഉള്‍പ്പെടെയുള്ള നടപടി
ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു.
2019-20 ബഡ്ജറ്റില്‍ പാലം നിര്‍മ്മാണത്തിന് സംസ്ഥാന ബഡ്ജറ്റില്‍ തുക വകയിരുത്തിയിരുന്നു. തുടര്‍ന്ന് വിശദമായ എസ്റ്റിമേറ്റും രൂപരേഖയും സര്‍ക്കാരില്‍
സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പാലം നിര്‍മ്മാണത്തിന് 4.6 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചത്.