വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം ലൈംഗിക പീഡനമല്ലെന്ന ബോംബെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി.ജസ്റ്റീസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് വിധി സ്‌റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. വസ്ത്രം മാറ്റാതെ പന്ത്രണ്ടുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്‌സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന വിവാദ ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാരാണ് കോടതിയെ സമീപിച്ചത്. കേസില്‍ പ്രതിയെ കുറ്റവിമുക്തനാക്കിയ നടപടിയും റദ്ദാക്കി. അതേസമയം, സ്വമേധയാ നടപടിയെടുക്കണമെന്ന എജിയുടെ ആവശ്യം നിരാകരിച്ച സുപ്രീംകോടതി ഉത്തരവിനെ ചോദ്യംചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.
‘വസ്ത്രത്തിന് പുറത്തുള്ള സ്പര്‍ശനം ലൈംഗീക പീഡനമല്ല’; ബോംബെ ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രീം കോടതി

