കുന്നമംഗലം: കുന്നമംഗലം പഞ്ചായത്ത് സേവാഭാരതിയുടെ പ്രവർത്തക സംഗമം കാരന്തൂർ ശ്രീ ഹര ഹര മഹാദേവ ക്ഷേത്രസന്നിധിയിൽ നടന്നു.
എ.ശിവാനന്ദൻ അവർകളുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടന കർമം രാഷ്ട്രീയ സ്വയംസേവക സംഘം കോഴിക്കോട് ഗ്രാമജില്ല സംഘചാലക് അഡ്വ: .പി.കെ.ശ്രീകുമാർ നിർവ്വഹിച്ചു. പ്രാന്തീയ ഘോഷ്പ്രമുഖ് പി.ഹരീഷ് മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ ബ്രോഷർ പ്രകാശനവും ,മെമ്പർഷിപ്പ് വിതരണവും നടന്നു. പള്ളിക്കൽ കൃഷ്ണൻ മാസ്റ്ററിൽ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി.
കുന്നമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.എം.ഷാജി, ലിബിനരാജേഷ്, രക്ഷാധികാരിമാരായ കെ.പി.വസന്തരാജ്, ബ്രഹ്മശ്രീ നാരായണൻ ഭട്ടതിരിപ്പാട്, സുഗുണൻ തച്ചോറക്കൽ, ഐ.വിജയൻ എന്നിവർ ആശംസയർപ്പിച്ചു.
പരിപാടിയിൽ ശ്രീ എം.സി.സവിനേഷ് സ്വാഗതവും, ശ്രീ എം.എ.ഷൈജു നന്ദിയും പറഞ്ഞു.
സേവാഭാരതി കുന്നമംഗലം പഞ്ചായത്ത് പ്രവർത്തക സംഗമം സംഘടിപ്പിച്ചു

