കുത്തഴിഞ്ഞ ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിക്കുന്നു: എബിവിപി
എബിവിപി കുന്നമംഗലം നഗർ സമ്മേളനം കുറ്റിക്കാട്ടൂർ സരസ്വതി വിദ്യാനികേതനിൽ (സ്വ: വിശാൽ നഗർ) വെച്ച് സംസ്ഥാന സെക്രട്ടറി എം എം ഷാജി ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ വിദ്യാർത്ഥി പരിഷത്ത് നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹം എടുത്ത് പറഞ്ഞു. കുത്തഴിഞ്ഞ ഓൺലൈൻ വിദ്യാഭ്യാസം വിദ്യാർത്ഥികളിൽ ആശങ്ക സൃഷ്ടിക്കുന്നു എന്ന് അദ്ദേഹം ആരോപിച്ചു
ഓൺലൈൻ ക്ലാസുകൾ ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താതെ തുടങ്ങിയതും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാത്തതും ഓൺലൈൻ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചു.
എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ വേണ്ടി പ്രവർത്തിക്കണം എന്ന് അദ്ദേഹം എബിവിപി പ്രവർത്തകരെ ഓർമ്മിപ്പിച്ചു.
കോഴിക്കോട് സർവകലാശാലയിൽ നിന്നും സംസ്കൃതത്തിൽ പിഎച്ച്ഡി നേടിയ ഡോ. സുബ്രഹ്മണ്യനെ ആദരിച്ചു.
എബിവിപി കോഴിക്കോട് ജില്ല സെക്രട്ടറി കെടി ശ്യാം ശങ്കർ ഭാരവാഹി പ്രഖ്യാപനം നടത്തി. ജില്ലാ സംഘടന സെക്രട്ടറി യദുകൃഷ്ണൻ സമാരോപ് സന്ദേശം നൽകി . ജില്ലാ സമിതി അംഗങ്ങൾ ആയ ആദർശ് പി, വിസ്മയ പി, അഖിൽ മേക്കലാമടത്തിൽ, ശ്രീവിദ്യ കെ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി .
നഗർ പ്രസിഡൻ്റ് ആയി പി വിമൽ നാഥ് , നഗർ സെക്രട്ടറി ആയി അനന്തു ദാസ് എന്നിവരെ തിരഞ്ഞെടുത്തു.

