പോപുലിസ്റ്റ് കാലത്ത് സത്യത്തിന്റെയും നീതിയുടേയും ശബ്ദമുയർത്തുക ; സോളിഡാരിറ്റി
കോഴിക്കോട്: ലോകം ജനാധിപത്യത്തെയും സാമൂഹിക നീതിയെയും ഇല്ലായ്മ ചെയ്ത് പോപുലിസ്റ്റ് കാലത്തിലൂടെ കടന്നുപോകുമ്പോൾ സമൂഹത്തിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നീതിയുടെയും സത്യത്തിന്റെയും കൂടെ നിൽക്കാനും ഏത് പ്രതിസന്ധിഘട്ടത്തിലും നന്മയുടെ പ്രതീകമാകാനും പരിശ്രമിക്കുന്നവരായിരിക്കണം യുവാക്കളെന്ന്
സോളിഡാരിറ്റി ജില്ലാ കൌൺസിൽ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സെക്രട്ടറി സുഹൈബ് സി ടി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒകെ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സിറാജ്ജുദ്ധീൻ ഇബ്നു ഹംസ 2019-21 കാലയളവിലെ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. ഷാഹുൽ ഹമീദ് കക്കോടി, നൂഹ് ചേളന്നൂർ എന്നിവർ സംസാരിച്ചു.

