National News

രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയിൽ ആരാധക പ്രതിഷേധം

അനാരോഗ്യത്തെ തുടർന്ന് രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച രജനികാന്തിന്റെ രാഷ്ട്രീയപ്രവേശനം ആവശ്യപ്പെട്ട് ചെന്നൈ വള്ളുവർകോട്ടത്ത് ആരാധകർ പ്രതിഷേധത്തിൽ.ഒരു ലക്ഷത്തോളം ആളുകൾ സമരത്തിന്റെ ഭാഗമാകും. പോസ്റ്ററുകളും ബാനറുകളുമായി സ്ത്രീകൾ ഉൾപ്പെടെയുള്ള ആരാധകർ തെരുവിലുണ്ട്.തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിലുള്ള രജനി ആരാധകർ ചെന്നൈ വള്ളുവർ കോട്ടത്ത് രാവിലെ സംഘടിച്ചെത്തി പ്രതിഷേധം ആരംഭിച്ചു. രജനി മക്കൾ മൻട്രം ഭാരവാഹികളും പ്രതിഷേധത്തിൽ ഒപ്പമുണ്ട്.

കനത്ത പൊലീസ് സുരക്ഷയിലാണ് വള്ളുവർ കോട്ടം.പ്രതിഷേധത്തിന്റെ ഭാഗമാകാൻ സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ പ്രചാരണം നടന്നിരുന്നു. പ്രതിഷേധത്തിന് പിന്തുണയുമായി വിജയ്, അജിത് ഫാൻസ് അസോസിയേഷൻ അംഗങ്ങളും വള്ളുവർ കോട്ടത്തെത്തി. വള്ളൂർ കോട്ടത്തെ പ്രതിഷേധത്തിന് വൈകിട്ട് വരെയാണ് പൊലീസ് അനുമതി നൽകിയതെങ്കിലും സമരം നീണ്ടു പോകാനാണ് സാധ്യത. അതേസമയം, രാഷ്ട്രീയ പ്രവേശനം ഉപേക്ഷിച്ച് നിലപാടിൽ ഉറച്ചുനിൽക്കുകയാണ് രജനികാന്ത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ചതു മുതൽ ബൂത്ത് തല പ്രവർത്തനം സജീവമായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അനാരോഗ്യം മൂലം തീരുമാനത്തിൽ നിന്ന് രജനി പിന്നോട്ടു പോയത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!