National News

കരാര്‍ കൃഷിയിലേക്കോ കോര്‍പ്പറേറ്റ് കൃഷിയിലേക്കോ ഇല്ല; കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി റിലയന്‍സ്

കര്‍ഷകരുടെ ജിയോ ബഹിഷ്‌കരണാഹ്വാനത്തിന് പിന്നാലെ കര്‍ഷകര്‍ക്ക് ഉറപ്പുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കരാര്‍ കൃഷിയിലേക്കോ കോര്‍പ്പറേറ്റ് കൃഷിയിലേക്കോ ഇല്ലെന്ന് റിലയന്‍സ് കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി. ഇക്കാര്യം റിലയന്‍സ് പുറത്തിറങ്ങിയ പ്രസ്താവനയിലൂടെയാണ് വ്യക്തമാക്കിയത്.

Boycott Jio: Reliance alleges Airtel, Vi luring customers to opt out of Jio  over farmers' protest, rivals junk charge - Business News

താങ്ങുവിലയില്‍ കുറവ് വരുത്തി കര്‍ഷകരില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ സംഭരിക്കില്ല, ഏതെങ്കിലും പ്രദേശത്ത് കരാര്‍ കൃഷിക്കായി റിലയന്‍സ് ഭൂമി വാങ്ങില്ല, അങ്ങനെ ഭൂമി വാങ്ങി കരാര്‍ കൃഷി നടത്തിയിട്ടില്ല, ഇനിയും നടത്തില്ല. രാജ്യത്തെ അന്നദാതാക്കളായ കര്‍ഷകരുടെ ക്ഷേമം ഉറപ്പാക്കി മാത്രമെ മുന്നോട്ട് പോവുകയുള്ളൂവെന്നും റിലയന്‍സ് പ്രസ്താവനയില്‍ വ്യക്തമാക്കി.

നേരത്തെ റിലയന്‍സിനെതിരെ കര്‍ഷകര്‍ സമരം ശക്തമാക്കിയിരുന്നു. പഞ്ചാബില്‍ മാത്രം 1450 ജിയോ ടവറുകളായിരുന്നു കര്‍ഷകര്‍ തകര്‍ത്തത്. ടവറുകളിലേക്കുള്ള വൈദ്യൂതിയും വിച്ഛേദിച്ചിരുന്നു. ടവറുകള്‍ നശിപ്പിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ജിയോ അധികൃതര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നെങ്കിലും കര്‍ഷകര് പിന്മാറാന്‍ കൂട്ടാക്കിയിരുന്നില്ല.

പിന്നാലെ ടെലികോം കമ്പനികള്‍ക്കെതിരെയുള്ള പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കര്‍ഷകരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കര്‍ഷകര്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ല. ടവറുകള്‍ നശിപ്പിക്കുന്നതിന് പിറമെ ജിയോ സിം കാര്‍ഡുകള്‍ ഉപേക്ഷിക്കാനും വന്‍തോതില്‍ പ്രചരണം നടത്തുന്നുണ്ട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്രം തയ്യാറാവുന്നതുവരെ കോര്‍പറേറ്റുകള്‍ക്കെതിരെയുള്ള പോരാട്ടം അവസാനിപ്പിക്കില്ലെന്ന തീരുമാനത്തിലാണ് കര്‍ഷകര്‍.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!