ഓണ്‍ലൈന്‍, ദൃശ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ രജിസ്ട്രേഡ് കൂട്ടായ്മയായ ഓണ്‍ലൈന്‍ മീഡിയ റിപ്പോര്‍ട്ടേഴ്സ് അസോസിയേഷന്റെ (ഒമാക്) ജനറല്‍ബോഡി യോഗം ‘അകൈ്വന്റ്’ താമരശ്ശേരിയില്‍ സംഘടിപ്പിച്ചു. കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ് ഉദ്ഘാടനം ചെയ്തു.

അസോസിയേഷന് പ്രസിഡന്റ് സത്താര്‍ പുറായില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അംഗങ്ങള്‍ക്കുള്ള ഐ.ഡി കാര്‍ഡ് വിതരണോദ്ഘാടനം താമരശ്ശേരി എസ്എച്ച് ഒ (സ്റ്റേഷൻ ഹൗസ് ഓഫീസർ )രാജേഷ് എം.പി നിര്‍വ്വഹിച്ചു. താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുറഹ്മാന് മുഖ്യാതിഥിയായി.
വ്യാപാരി വ്യവസായി ഏകോപന സമിതി താമശ്ശേരി യുണിറ്റ് സെക്രട്ടറി റെജി ജോസഫ്, ഒമാക്ക് ജനറല്‍ സെക്രട്ടറി ഫാസില്‍ തിരുവമ്പാടി, ട്രഷറര്‍ ജോണ്സണ്,
വൈസ് പ്രസിഡന്റ് റഊഫ് എളേറ്റില്‍, ഹുനൈസ്, ജി.കെ കൂടരഞ്ഞി, സിദ്ദീഖ് പന്നൂര്, അബ്ദുള്‍ മജീദ് കെ.കെ, അബീഷ്, ഹബീബി ബഷീര്‍ പി.ജെ, അജ്നാസ് കട്ടാങ്ങല്‍, എം. സിബഗത്തുള്ള, റമീല്‍ മാവൂര്‍ എന്നിവര്‍പ്രസംഗിച്ചു.
ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തന രീതികളും നിയമവശങ്ങളും എന്ന വിഷയത്തില്‍
കാലിക്കറ്റ് ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. നിജിഷ് ടി.പി
ക്ലാസ്സ് എടുത്തു.
115 ല്‍ അധികം അംഗങ്ങള്‍ പങ്കെടുത്ത ജനറല്‍ ബോഡിയില്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെ മുഹമ്മദ് റാഫി, അമൃതേഷ് എന്നിവര്‍ക്കും യോഗത്തില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും സമ്മാനങ്ങള്‍ നല്കി. ദിയ ഗോള്‍ഡ് താമരശ്ശേരി, 4 അസ് ബേക്ക്സ് &റസ്സ്റ്റോറന്റ് തിരുവമ്പാടി, അന്‍സാരി സില്‍ക്സ് കൊടുവള്ളി എന്നിവര്‍ സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്തു.

